കുവൈത്ത്‌സിറ്റി: ഇന്ത്യയിൽ യോഗങ്ങൾ ചേരാൻ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ല, ഇനി പൊതു ഇടങ്ങളിലോ മറ്റോ ആണെങ്കിൽ ചില അനുമതികൾ വേണ്ടി വരുമെന്ന് മാത്രം. എന്നാൽ, വിദേശ രാജ്യങ്ങളിൽ അങ്ങനെയല്ല സ്ഥിതി. അനധികൃതമായി യോഗം ചേർന്നാൽ ചിലപ്പോൾ ജോലി നഷ്ടമായി നാട്ടിലേക്ക് തിരിച്ചു പോരേണ്ട അവസ്ഥ വന്നേക്കും. കുവൈത്തിലെ കർണ്ണാടകക്കാരുടെ അസോസിയേഷന്റെ യോഗത്തിനെതിരെ ഉണ്ടായ നടപടികൾ മലയാളികൾ അടക്കമുള്ളവർക്ക് പാഠമാകേണ്ടതാണ്.

കുവൈത്തിൽ അനധികൃതമായി കൂട്ടം കൂടി യോഗം നടത്തിയ നിരവധി ഇന്ത്യക്കാർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. കർണ്ണാടക നവ ചേതൻ വെൽഫെയർ അസോസിയേഷന്റെ നേത്യത്വത്തിൽ നടത്തിയ യോഗത്തിൽ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ് കസ്റ്റഡിയിലായത്.

നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം. 11 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി എംബസി വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൽ ഭൂരിഭക്ഷം ആളുകളും കർണ്ണാടക സ്വദേശികളാണ്. സംഘം പ്രസിഡണ്ട് അടക്കം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസസ്റ്റഡിയിലായിട്ടുണ്ട്. സമീപ പ്രദേശത്ത് ജനങ്ങൾക്ക് ശല്ല്യമുക്കാക്കുന്ന രീതിയിൽ ശബ്ദകോലഹലങ്ങളും ഉണ്ടാക്കിയത് അധികൃതരുടെ ശ്രദ്ധയിൽപെട്ടതാണ് നടപടിക്ക് കാരണമെന്ന് അറിയുന്നു.

മംങ്കഫിലെ യോഗത്തിന് ശേഷം 25ന് മെഹ്ബൂലയിലുള്ള ഡമാക് കേറ്ററിങ് കമ്പിനിയിൽ നിന്ന് 7 കർണാടക സ്വദേശികളെ അധികൃതർ കസ്റ്റഡിയിലെടുത്തത്. ക്യാമ്പിലെത്തിയ അധികൃതർ പേരും ഇഖാമ നമ്പരും പറഞ്ഞായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. വിഷയത്തിൽ, നിജസ്ഥിതി അറിയാൻ ഇന്ത്യൻ എംബസി അധികൃതർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി എന്തെങ്കില്ലും പ്രവർത്തിച്ചുണ്ടെങ്കിൽ നടപടി സ്വീകരിക്കാനും അല്ലാത്ത പക്ഷം ഇവരെ വിടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഹറം പ്രമാണിച്ച് കഴിഞ്ഞ ആഴ്ചയിൽ ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷ നടപടികളുടെ ഭാഗമായി ആളുകൾ കൂടുന്നതിന് നിരോധനവും ഏർപ്പെടുത്തിയ സാഹചര്യത്തിലുമായിരുന്നു ഇവരുടെ ഒത്തുച്ചേരൽ. മലയാളികൾ അടക്കമുള്ളവരുടെ അസോസിയേഷൻ യോഗങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ യോഗങ്ങൽ ചേരുമ്പോൾ മുൻകൈയെടുക്കേണ്ട ആവശ്യകതയാണ് ഈ സംഭവത്തൽ നിന്നും ഇപ്പോൽ വ്യക്തമാകുന്നത്.