കുവൈത്ത് സിറ്റി: രാജ്യത്ത് വർദ്ധിച്ച് വരുന്ന ട്രാഫിക് പൂർണമായും നിയന്ത്രിക്കുന്നതിന് പല പദ്ധതികളും നടപ്പിലാക്കാനൊരുങ്ങുകയാണ് കുവൈത്ത്. ഇതിന്റെ ഭാഗമായി വിദേശികൾ വാങ്ങുന്ന വാഹനങ്ങൾക്ക്ര് നിയന്ത്രണം ഏർപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ പബ്ലിക് അഥോറിറ്റി ഫോർ റീജണൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനൊരുങ്ങുകയാണ്.

രാജ്യത്തെ ചില റോഡുകളിൽ ടോൾ ഏർപ്പെടുന്നത് പരിഗണിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ ഹൈവേകളിൽ കൂടി പോകുന്ന ട്രക്കുകളെ കർശനമായി നിരീക്ഷിക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തും.ട്രക്കുകളിൽ നിയമപരമായി അനുവദിച്ച ഭാരം മാത്രമേ കയറ്റാൻ അനുവദിക്കുകയുള്ളു.കൂടുതൽ ഭാരം കയറ്റിയാൽ കൂടുതലയുള്ള ഭാരം ഇറക്കിയതിന് ശേഷം മാത്രമേ വാഹനം യാത്ര തുടരാൻ അനുവദിക്കുകയുള്ളു.

മുൻസിപ്പാലിറ്റികളുടെ സഹകരണത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് അനുവഭപ്പെടുന്ന സിക്‌സ്ത് റിങ് റോഡ് പോലെയുള്ള സ്ഥലങ്ങളിൽ ട്രാഫിക് നിരീക്ഷിച്ചതിന് ശേഷം കൂടുതൽ ഫലപ്രദമായ നടപടികൾ നടപ്പിലാക്കാനും സാധ്യത ഉണ്ട്.