- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായ ഭിന്നത തുടരുന്നു; കുവൈത്തിലെ ബാങ്ക് ഗ്യാരന്റി വിവാദം പുതിയ തലത്തിലേക്ക്; സ്വദേശികളിൽ നിന്നും ഈടാക്കിയ പണം തിരികെ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 720 ദീനാർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധനയെ ചൊല്ലി ഇന്ത്യയും കുവൈത്തും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹാരമില്ലാതെ തുടരുന്നു.രണ്ടു രാജ്യങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനിടെ ബാങ്ക് ഗ്യാരണ്ടി നിയമത്തിന്റെ ഭാഗമായി 300ഓളം
കുവൈറ്റ് സിറ്റി: ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 720 ദീനാർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധനയെ ചൊല്ലി ഇന്ത്യയും കുവൈത്തും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹാരമില്ലാതെ തുടരുന്നു.രണ്ടു രാജ്യങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനിടെ ബാങ്ക് ഗ്യാരണ്ടി നിയമത്തിന്റെ ഭാഗമായി 300ഓളം സ്വദേശികളിൽ നിന്നും ഈടാക്കിയ പണം തിരികെ നൽകണമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇപ്പോൾ ഇന്ത്യൻ എംബസ്സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാങ്ക് ഗാരന്റി നിബന്ധന അംഗീകരിക്കാനാവില്‌ളെന്നും ഇതുപ്രകാരം ഇന്ത്യൻ എംബസി ഈടാക്കിക്കഴിഞ്ഞ 300 സ്വദേശികളുടെ പണം ഉടൻ തിരികെ നൽകണന്മന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽജർറാഹ് അസ്സബാഹ് ആണ് ആവശ്യപ്പെട്ടത്. ബാങ്ക് ഗാരന്റി നിബന്ധന പിൻവലിക്കുന്നതിന് ഇന്ത്യൻ എംബസിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനകം തീരുമാനം മാറ്റിയില്‌ളെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോൺസർ 720 ദീനാർ (2500 ഡോളർ) ബാങ്ക് ഗാരന്റി നൽകണമെന്ന
നിബന്ധന സെപ്റ്റംബർ 13 മുതൽ ഇന്ത്യൻ എംബസി നടപ്പാക്കിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുവൈത്തികൾക്ക് അമിത സാമ്പത്തിക ഭാരമുണ്ടാക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് അംഗങ്ങളും പ്രാദേശിക മാദ്ധ്യമങ്ങളും ഇതിനെതിരെ രൂക്ഷ വിമർശവുമായി രംഗത്തത്തെിയതോടെ വിഷയം വിവാദമാവുകയായിരുന്നു.
തീരുമാനം പിൻവലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് സുലൈമാൻ ജാറുല്ല ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനിനെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ സർക്കാർ ജി.സി.സി രാജ്യങ്ങളടക്കം 17 വിദേശരാജ്യങ്ങളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 2007ൽ കൊണ്ടുവന്ന നിബന്ധനയാണിതെന്നും അത് നടപ്പാക്കുക മാത്രമാണ് എംബസി ചെയ്തതെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.
ഇതത്തേുടർന്ന് ഇന്ത്യക്കാർക്ക് വിസാനിരോധനം ഏർപ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികൾക്ക് കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ ആദ്യപടിയായി ഇന്ത്യക്കാർക്ക് ഒരു തരത്തിലുള്ള വിസയും ഇഷ്യൂ ചെയ്യേണ്ടതില്‌ളെന്ന് ശൈഖ് മാസിൻ രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും എമിഗ്രേഷൻ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.