- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ നിരോധനത്തിന്റെ പേരിൽ ട്രംപിനെ തെറി വിളിക്കുന്നവർ അറിയുക; ട്രംപിന്റെ 'നല്ല മാതൃക' മുസ്ലിം രാഷ്ട്രങ്ങളും പിന്തുടരുന്നു; കുവൈത്ത് നിരോധിച്ചത് പാക്കിസ്ഥാൻ അടക്കം അഞ്ച് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാരെ; തീരുമാനം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ; വിലക്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ
കുവൈത്ത് സിറ്റി: തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിന് തന്നെ ഭീഷണിയായ സിറിയ, ഇറാഖ് അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് രാഷ്ട്രങ്ങളിലെ പൗരന്മാർക്കാണ് അമേരിക്ക വിസ നിഷേധിച്ചിരുന്നത്. എന്തായാലും അമേരിക്കയുടെ 'നല്ലമാതൃക' പിന്തുടർന്ന് ഒരു മുസ്ലിം രാഷ്ട്രം തന്നെ രംഗത്തെത്തി. അമേരിക്കയ്ക്കു പിന്നാലെ കുവൈത്തിലാണ് അഞ്ച് രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനും പട്ടികയിൽ ഉണ്ടെന്ന റിപ്പോർട്ടും കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയ, ഇറാഖ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കു വിസ നൽകേണ്ടെന്നാണ് കുവൈത്ത് സർക്കാർ തീരുമാനം. ഈ രാജ്യങ്ങളിൽനിന്നുള്ളവർ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. ട്രംപ് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പു 2011ൽ തന്നെ കുവൈത്ത്, സിറിയയിൽനിന്നുള്ളവർക്കു പ്രവേശനം
കുവൈത്ത് സിറ്റി: തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിന് തന്നെ ഭീഷണിയായ സിറിയ, ഇറാഖ് അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് രാഷ്ട്രങ്ങളിലെ പൗരന്മാർക്കാണ് അമേരിക്ക വിസ നിഷേധിച്ചിരുന്നത്. എന്തായാലും അമേരിക്കയുടെ 'നല്ലമാതൃക' പിന്തുടർന്ന് ഒരു മുസ്ലിം രാഷ്ട്രം തന്നെ രംഗത്തെത്തി.
അമേരിക്കയ്ക്കു പിന്നാലെ കുവൈത്തിലാണ് അഞ്ച് രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ അയൽരാജ്യമായ പാക്കിസ്ഥാനും പട്ടികയിൽ ഉണ്ടെന്ന റിപ്പോർട്ടും കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയ, ഇറാഖ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കു വിസ നൽകേണ്ടെന്നാണ് കുവൈത്ത് സർക്കാർ തീരുമാനം. ഈ രാജ്യങ്ങളിൽനിന്നുള്ളവർ വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. ട്രംപ് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പു 2011ൽ തന്നെ കുവൈത്ത്, സിറിയയിൽനിന്നുള്ളവർക്കു പ്രവേശനം വിലക്കിയിരുന്നു.
അതേസമയം പാക്കിസ്ഥാന് കുവൈത്ത് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്തിലെ പാക്ക് അംബാസിഡർ അറിയിച്ചു. സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഗുലാം ദസ്താഗിർ പറഞ്ഞു. പ്രവേശനം നിരോധിച്ച അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് വിസയ്ക്ക ഇനി അപേക്ഷിക്കാൻ സാധിക്കില്ല. തീവ്ര ഇസ്ലാമിക് ഭീകരവാദികളുടെ പ്രവേശനം തടയാനാണ് നടപടിയെന്ന് കുവൈറ്റ് സർക്കാരിന്റെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ട് പ്രകാരം പ്രവേശനം വിലക്കിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രേഡ്, ടൂറിസം, വിസകൾക്കും വിലക്കുണ്ടാകും. ഈ രാജ്യങ്ങളിൽ നിലവിലുള്ള അസ്ഥിരതയാണ് നിരോധനം ഏർപെടുത്താൻ ഇടയാക്കിയതെന്നും സാഹചര്യങ്ങൾ മാറിയാൽ വിലക്ക് നീക്കുമെന്നും സർക്കാർ അറിയിച്ചു .സിറിയയിൽ നി്ന്നുള്ളവർക്ക് 2011ൽ കുവെറ്റിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു.
പാക്കിസ്ഥാൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒട്ടേറെ ഭീകരാക്രമണങ്ങൾക്കാണ് കുവൈത്ത് സാക്ഷ്യം വഹിച്ചത്. ഈ ആക്രമണങ്ങളിൽ നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണ് ഇപ്പോഴത്തെ വീസ നിരോധനം. ഈ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിച്ച് സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് നിരോധനം നീക്കുമെന്നാണ് കുവൈത്തിന്റെ വിശദീകരണം.