കുവൈത്ത് സിറ്റി: വിദേശി സ്വദേശി അനുപാതം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ട് വിദേശികളുടെ നടുവൊടിക്കുന്ന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന കുവൈത്തിൽ വിദേശികളുടെ നടുവൊടിക്കുന്ന നിർദ്ദേശങ്ങൾ ഒന്നിന് പുറകെ ഒന്നായി വരുകയാണ്.രാജ്യത്തെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്ന് ഉന്നത ആസൂത്രണ സമിതിയുടെ പുതിയ നിർദ്ദേശം. കൂടാതെ ജല, വൈദ്യുതി നിരക്കുകൾ സബ്‌സിഡി കുറച്ച് പുതുക്കി നിശ്ചയിക്കണമെന്നും വൈദ്യുതി ഉൽപാദനത്തിനും ജല ശുദ്ധീകരണത്തിനും എണ്ണയുൽപന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനുള്ള മാർഗങ്ങൾ തേടണമെന്നും ശിപാർശയുണ്ട്. ഇതടക്കമുള്ള 14 നിർദേശങ്ങൾ ഉന്നത ആസൂത്രണ സമിതി മന്ത്രിസഭയുടെ
പരിഗണനക്കായി സമർപ്പിച്ചു.

ജലവൈദ്യുതി മന്ത്രാലയം, കുവൈത്ത് ഓയിൽ കമ്പനി, കുവൈത്ത് പെേട്രാളിയം കോർപറേഷൻ, എൻവയൺമെന്റ് പബ്‌ളിക് അഥോറിറ്റി, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്, കുവൈത്ത് യൂനിവേഴ്‌സിറ്റി, കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ്
സയൻസസ്, നാഷനൽ ടെക്‌നോളജി കമ്പനി, ടെക്‌നിക്കൽ ഇനീഷ്യേറ്റീവ്‌സ് ആൻഡ് പ്രോജക്ട്‌സ് അപ്പാരറ്റസ് എന്നിവയിലെ വിദഗ്ധരുമായി വിശദ ചർച്ച നടത്തിയശേഷമാണ് ഉന്നത ആസൂത്രണ സമിതി നിർദേശങ്ങൾക്ക് രൂപം നൽകിയത്.

സബ്‌സിഡി കുറച്ച് നിരക്ക് പുതുക്കുക, ഉപയോഗം കുറക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നതിനാവശ്യമായ ബോധവത്കരണം നടത്തുക, പരമാവധി ഉപയോഗപരിധി നിശ്ചയിക്കുക, ബിൽ തുക സ്വീകരിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുക, പരമാവധി ഉപയോഗപരിധി ലംഘിച്ചാലും ബിൽ അടക്കാൻ വൈകിയാലുമുള്ള കണക്ഷൻ വിച്ഛേദിക്കൽ നിർബന്ധമായും നടപ്പാക്കുക, വൈദ്യുതി ഉൽപാദനത്തിനും ജല ശുദ്ധീകരണത്തിനും എണ്ണയുൽപന്നങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനുള്ള മാർഗങ്ങൾ തേടുക, അതിനുവേണ്ടി ബദൽ ഊർജസ്രോതസ്സുകൾ കണ്ടത്തെുക, ഈ കാര്യത്തിൽ സുപ്രീം
പെട്രോളിയം കൗൺസിലിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുക, കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ കീഴിൽ സഹ്‌റയിലുള്ള സൗരോർജ പ്‌ളാന്റിന്റെ പ്രവർത്തനം വിലയിരുത്തി അത് വ്യാപകമാക്കാനുള്ള സാധ്യത തേടുക, പുതിയ പദ്ധതികൾക്കാവശ്യമായ നൂതന സാങ്കേതിക സൗകര്യങ്ങൾ ഇറക്കുമതി ചെയ്യുക, ഊർജം മിച്ചംവെക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുക, വാട്ടർ റീസൈക്‌ളിങ്ങിന് ആധുനിക സാങ്കേതിക സംവിധാനം ഉപയോഗിക്കുക, ഊർജ പദ്ധതികൾക്കാവശ്യമായ ഭൂമിയും വിഭവസൗകര്യങ്ങളും നൽകുക, വ്യവസായ
മേഖലയിൽ ബദൽ ഊർജ സംവിധാനങ്ങൾ ഉപയോഗിക്കുക എന്നിവയാണ് ഉന്നത ആസൂത്രണ സമിതിയുടെ നിർദേശങ്ങൾ.

ലോകത്ത് തന്നെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ശരാശരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതിനനു സരിച്ച് നിരക്ക് ഏർപ്പെടുത്തണമെന്ന് നേരത്തേ ശിപാർശയുണ്ടായിരുന്നുവെങ്കിലും ഇതുവരെ സർക്കാർ അത് നടപ്പാക്കിയിട്ടില്ല.