- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധത്തിന് ഫലം കണ്ടു; കുവൈത്തിൽ ഫെബ്രുവരി ഒന്നു മുതൽ ഡീസലിനും മണ്ണെണ്ണക്കും വില കുറയും
കുവൈത്ത് സിറ്റി: അടുത്തിടെ വർധിപ്പിച്ച ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വർദ്ധനവോടെ സാധനങ്ങൾക്ക് വില കൂടിയത് ജന ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കുവൈത്തിൽ ഡിസൽ, മണ്ണെണ്ണ വില കുറക്കാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്നു മുതൽ ലിറ്ററിന് 110 ഫിൽസായിരിക്കും വിലയെന്ന് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പ
കുവൈത്ത് സിറ്റി: അടുത്തിടെ വർധിപ്പിച്ച ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വർദ്ധനവോടെ സാധനങ്ങൾക്ക് വില കൂടിയത് ജന ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ കുവൈത്തിൽ ഡിസൽ, മണ്ണെണ്ണ വില കുറക്കാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്നു മുതൽ ലിറ്ററിന് 110 ഫിൽസായിരിക്കും വിലയെന്ന് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) ഡെപ്യൂട്ടി സിഇഒ ഖാലിദ് സാലിഹ് അൽഅസൂസി അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലക്കനുസരിച്ച് ധനമന്ത്രാലയത്തിനു കീഴിലെ സബ്‌സിഡി കമ്മിറ്റിയാണ് വില കുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.സബ്‌സിഡി വെട്ടിക്കുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ലിറ്ററിന് 55 ഫിൽസുണ്ടായിരുന്ന ഡീസലിനും മണ്ണെണ്ണക്കും പുതുവത്സര ദിനം മുതലാണ് 170 ഫിൽസായി വർധിച്ചത്. തുടർന്ന് പല സാധനങ്ങൾക്കും വില കൂടിയത് ജനജീവിതത്തെ ബാധിച്ചിരുന്നു.
പെട്രോൾ, വൈദ്യുതി, വെള്ള നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുതി നിരക്കും വെള്ളക്കരവും വർധിപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സബ്‌സിഡി വെട്ടിക്കുറച്ച് ഡീസൽ, മണ്ണെണ്ണ വില വർധിപ്പിച്ചതോടെ വർഷത്തിൽ 100 കോടി ഡോളറിന്റെ ലാഭം സർക്കാറിനുണ്ടാവുമെന്നായിരുന്നു
കണക്കുകൂട്ടൽ. പാർലമെന്റിൽ ഭൂരിപക്ഷം എംപിമാരും സബ്‌സിഡി വെട്ടിക്കുറച്ച നടപടി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു.