കുവൈത്ത് സിറ്റി: ,കുവൈത്തിൽ അനധികൃതമായി തങ്ങുന്നവരെ പിടികൂടാനുള്ള തിരച്ചിലിൽ കഴിഞ്ഞ മാസം പിടിയിലായവരെ നാടുകടത്തി.വിവിധ നിയമലംഘനങ്ങളുടെ പേരിൽ പിടിക്കപ്പെട്ട 664 ഇന്ത്യക്കാർ ഉൾപ്പെടെ 2731 വിദേശികളെയാണ് നാട് കടത്തിയത്.

ഇഖാമ നിയമലംഘനം അടക്കമുള്ള വിവിധ കേസുകളിലായി പിടിയിലായ 664 ഇന്ത്യക്കാരെയാണ് കഴിഞ്ഞ മാസം കുവൈത്തിൽ നിന്ന് നാടുകടത്തിയിരിക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ, നവംബറിൽ മാത്രം 2067 മറ്റ് വിദേശികളെ കുടെ നാട് കടത്തിയിട്ടുണ്ട്.

നാടുകടത്തൽ കേന്ദ്രത്തിലുള്ള ഇന്ത്യക്കാരായ സ്ത്രീകൾക്ക് സൗജന്യ വിമാന ടിക്കറ്റ് നല്കാൻ ഇന്ത്യ്ൻ എംബസി തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.സ്േപാൺസറുമാരിൽ നിന്ന് ടിക്കറ്റ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി എത്രയും വേഗത്തിൽ സ്ത്രീകളെ നാട്ടിലെത്തിക്കാനാണ് ഇന്ത്യൻ എംബസി തീരുമാനിച്ചിരിക്കുന്നത്.