- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫീസ് കുത്തനെ ഉയർത്തിയേക്കും; ലൈസൻസ് ഇല്ലാതെ വാഹനോടിക്കുന്ന വിദേശികളെ നാടുകടത്തൽ തുടങ്ങി; കുവൈത്തിൽ വാഹനഗതാഗതനിയമം കർശനമാക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ഗതാഗത നിയമത്തിൽ കാതലായ അഴിച്ച് പണിക്കൊരുങ്ങുകയാണ് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടുത്തുന്ന നടപടി തുടങ്ങിയതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസ് ഫീസ് കുത്തനെ ഉയർത്താനും തീരുമാനിച്ചതായാണ് സൂചന. രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർശന നടപ
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ഗതാഗത നിയമത്തിൽ കാതലായ അഴിച്ച് പണിക്കൊരുങ്ങുകയാണ് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ നാടുകടുത്തുന്ന നടപടി തുടങ്ങിയതിന് പിന്നാലെ ഡ്രൈവിങ് ലൈസൻസ് ഫീസ് കുത്തനെ ഉയർത്താനും തീരുമാനിച്ചതായാണ് സൂചന.
രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർശന നടപടികൾക്ക് ഗതാഗതവിഭാഗം നീക്കങ്ങൾ ആരംഭിച്ചത്. ഗതാഗതക്കുരുക്കിന് വലിയൊരളവിൽ കാരണമാകുന്നത് ജനസംഖ്യയിൽ മൂന്നിൽ രണ്ടുവരുന്ന വിദേശ സമൂഹങ്ങളാണെ ന്നാണ് വിലയിരുത്തൽ. വിദേശികളുടെ വാഹനങ്ങൾ റോഡുകളിൽ നിറയുന്നത് നിയന്ത്രിക്കുന്ന ഡ്രൈവിങ് ലൈസൻസ് ഫീസ് കുത്തനെ ഉയർത്താനാണ് ഗതാഗതവകുപ്പ് ആലോചിക്കുന്നത്.
ഡ്രൈവിങ് ലൈസൻസിനുള്ള നിലവിലുള്ള ഫീസായ 10 ദിനാർ 300 ദിനാറായി ഉയർത്താനും വർഷന്തോറും പുതുക്കുന്നതിന് നിലവിലുള്ള ഒരു ദിനാർ 50 ദിനാറായി ഉയർത്തുന്നതിനുമാണ് നീക്കം.അതസമയം ഫീസ് വർധന ഗാർഹിക തൊഴിലാളി വിസയിലുള്ള ഡ്രൈവിങ് ലൈസൻസിനെ ബാധിക്കില്ലെന്നും സൂചനയുണ്ട്. സ്വദേശികളുടെ വീടുകളിലെ ഡ്രൈവർമാരാണ് ഗാർഹിക വിസയിലെത്തിയിട്ടുള്ളവർ.
അതേ പോലെ ലൈസൻസില്ലാത്ത വിദേശികൾ വാഹനമോടിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം 23ന് പ്രാബല്യത്തിലായതോടെ പിടിയിലായവരുടെ നാടുകടത്തൽ നടപടി തുടങ്ങി. ഇതേവരെ നാല് വിദേശികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോർട്ടും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹാജരാക്കാൻ സ്‌പോൺസർമാർക്കു നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. നിയമം പ്രാബല്യത്തിലാകുന്നതിനു മുൻപ് പിടിയിലായവരെ നാടുകടത്തില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അതിനിടെ, നിയമവിരുദ്ധമായ 9000 ഡ്രൈവിങ് ലൈസൻസുകൾ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് അർഹതയുള്ള തസ്തികയിലിരിക്കെ ലൈസൻസ് നേടിയവർ ജോലി മാറിയ ശേഷം ഇതിന് അർഹതയില്ലാത്തവരായി. കുടുംബവീസയുടെ പേരിൽ സമ്പാദിച്ച ലൈസൻസ് തൊഴിൽവീസയിലേക്ക് മാറിയിട്ടും ഒഴിവാക്കാത്തവരുണ്ട്. ഇത്തരം ലൈസൻസുകളാണ് റദ്ദാക്കിയത്.