കുവൈത്ത് സിറ്റി : കുവൈറ്റ് മലയാളിയുടെക്രിസ്മസ് പാട്ടിന് അമേരിക്കയിൽ ചിത്രീകരണം. ഗായകനായി ചലച്ചിത്ര പിന്നണി ഗായകൻ ഫ്രാങ്കോ, ഒപ്പം ശബ്ദം നൽകിയത് അമേരിക്കൻ മലയാളി, എട്ടാം ക്ലാസ് വിദ്യാർത്ഥിനി മറിയ സാമുവൽ. ഇത് തികച്ചും ഒരു 'ഇന്റർനാഷണൽ ആൽബം' തന്നെ.

'മൈ സാന്റ' എന്ന ആൽബവുമായാണ് ഇത്തവണ ക്രിസ്മസിന് ബിജോയ് ചാങ്ങേത്ത് എത്തിയിരിക്കുന്നത്. ആൽബത്തിലെ വ്യത്യസ്തമായ 'ക്രിസ്മസ് സമ്മാനം' എന്നാ ഗാനത്തിന് രചനയും സംഗീത സംവിധാനവും നിർവഹിച്ചത് അദ്ദേഹം തന്നെ. 'ഡിവൈൻ ബർത്ത്' , 'മൈ ക്രിസ്മസ്' എന്ന മുൻ വർഷങ്ങളിൽ ബിജോയ് ചാങ്ങേത്ത് പുറത്തിറക്കിയ ആൽബങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് 'മൈ സാന്റ' .പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് വെളിയത്ത് ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമേരിക്കൻ മലയാളി മാത്യു സാമുവൽ ആണ്.മലയാള തമിഴ് സിനിമ രംഗത്തെ പ്രശസ്താ കീബോർഡിസ്റ്റ് ജയകൃഷ്ണൻ കീബോർഡ് ചലിപ്പിച്ച ആൽബം വോക്കൽ റെക്കോർഡിങ് നടത്തിയത് ന്യൂയോർക്കിലെ ഓവറൈറ്റ് സ്റ്റുഡിയോയിലും മിക്‌സിങ് തൃശ്ശൂർ ചേതന സ്റ്റുഡിയോയിലും ആയിരുന്നു.

സജി നായർ ( മാസ്റ്ററിങ്), ദേവ് പാർക്കർ ( റെക്കോർഡിങ് എൻജിനീയർ ), ഡാനി ഡേവിസ് ( വീഡിയോ എഡിറ്റിങ് ) സാജു സ്റ്റീഫൻ ( മീഡിയ കോഡിനേറ്റർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ