- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോണസ് നിർത്തുന്ന കാര്യം ഉറപ്പായി; പെട്രോൾ വൈദ്യുതി വെള്ളം തുടങ്ങിയ സേവനങ്ങളുടെ സബ്‌സിഡി വെട്ടിക്കുറക്കുന്ന തീരുമാനം അടുത്തമാസം; സാമ്പത്തിക പ്രതിസന്ധിയിൽ ചെലവ് ചുരുക്കൽ നടപടിയുമായി കുവൈത്തും
പ്രധാന വരുമാന ശ്രോതസായ എണ്ണയുടെ വില കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി ക്രമങ്ങൾക്ക് കുവൈത്തിൽ തുടക്കമായി. അമിത ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടംസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ ബോണസ് നല്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. ജോലിയിൽ മികവുറ്റ പ്രവർത്തനം കാഴ്ച
പ്രധാന വരുമാന ശ്രോതസായ എണ്ണയുടെ വില കുറഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി ക്രമങ്ങൾക്ക് കുവൈത്തിൽ തുടക്കമായി. അമിത ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടംസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ ബോണസ് നല്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. ജോലിയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് നല്കി വരുന്ന ബോണസ് അടുത്ത സാമ്പത്തിക വർഷം മുതൽ നിറുത്തുകയോ, അല്ലെങ്കിൽ കർശനമായ വിലയിരുത്തലിനുശേഷം ബോണസ് കുറച്ചു തൊഴിലാളികൾക്കു മാത്രമായി ചുരുക്കാനുമാണ് നീക്കം.
കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കായി വാഹനങ്ങൾ വാടകക്കെടുക്കുന്നത് നിർത്താൻ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത സാമ്പത്തിക വർഷാരംഭത്തൊടെ കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നാണ് സൂചന.രാജ കാര്യങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിച്ചുരുക്കാൻ നിർദേശിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹ് ആഴ്ചകൾക്ക് മുൻപ് തന്നെ രാജ്യത്ത് സാമ്പത്തിക നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന സൂചന നൽകിയിരുന്നു. അമീരി ദിവാനു പുറമേ വിവിധ മന്ത്രാലയങ്ങളും ചെലവു ചുരുക്കലിന്റെ പാതയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുതിർന്ന ഉദ്യോഗസ്ഥർക്ക് അനുവദിചിട്ടുള്ള വാഹനം പിൻവലിച്ചു പകരം പ്രതിമാസം 250 ദിനാർ അലവൻസ് ആയി നൽകാനുള്ള തീരുമാനം വന്നിരിക്കുന്നത്.
നിലവിൽ വാഹന വിതരണ കമ്പനികളുമായി ഉണ്ടാക്കുന്ന റെന്റൽ കരാര് പ്രകാരം ഉദ്യോഗസ്ഥർക്ക് പുതിയ വാഹനങ്ങൾ ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ വാടക വാഹനത്തിനു പകരം പ്രതിമാസം 250 ദിനാർ മാത്രമാണ് സർക്കാർ നൽകുക. ഇന്ധനം, വാഹനമെയിന്റനൻസ് തുടങ്ങിയവ ഉൾപ്പെടെയാണ് ഇത്. സാമ്പത്തിക പ്രതി സന്ധി ഒഴിവാക്കാൻ കടുത്ത നടപടികൾ ആവശ്യമായി വരുമെന് കഴിഞ്ഞ ദിവസം ധന മന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കിയിരുന്നു.
ഇന്ധന സബ്‌സിഡി ഉൾപ്പെടെയുള്ള കൂടുതൽ തീരുമാനങ്ങൾ പുതിയ സാമ്പത്തിക വർഷാരം ഭത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് പൊതു ചെലവു ചുരുക്കിയില്ലെങ്കിൽ സമ്പദ് ഘടന താളം തെറ്റുമെന്ന അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പും അധികൃതർ ഗൗരവത്തിലാണ് കാണുന്നത്. അടുത്തമാസം ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ പെട്രോൾ, വൈദ്യുതി, വെള്ളം, തുടങ്ങിയ സേവനങ്ങൾക്ക് നല്കുന്ന സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച് തീരുമാനവും ഉണ്ടാകും.