- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ സർക്കാർ വഴി; ലക്ഷ്യം മനുഷ്യക്കടത്ത് തടയൽ
രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സർക്കാർ വഴി നടത്താൻ പദ്ധതിയിടുന്നു. അടുത്ത വർഷം മുതൽ സ്വകാര്യ തൊഴിൽ മേഖലയിലേക്കുള്ള വിദേശി ജോലിക്കാരുടെ നിയമനം പൊതു തൊഴിൽ അഥോറിറ്റി വഴിയാക്കുമെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് അറിയിച്ചത്.സ്വകാര്യ തൊഴിൽ മേഖലയിൽ ജനസംഖ്യാനുപാ
രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സർക്കാർ വഴി നടത്താൻ പദ്ധതിയിടുന്നു. അടുത്ത വർഷം മുതൽ സ്വകാര്യ തൊഴിൽ മേഖലയിലേക്കുള്ള വിദേശി ജോലിക്കാരുടെ നിയമനം പൊതു തൊഴിൽ അഥോറിറ്റി വഴിയാക്കുമെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് അറിയിച്ചത്.
സ്വകാര്യ തൊഴിൽ മേഖലയിൽ ജനസംഖ്യാനുപാതികമായി വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മാൻ പവർ റിക്രൂട്ട്‌മെന്റ് അഥോറിറ്റി തയ്യാറെടുപ്പ് തുടങ്ങിയതായി മന്ത്രി അറിയിച്ചു.
സെൻട്രൽ സ്റ്റാറ്റിറ്റികൽ അഥോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ തൊ!ഴിൽ മന്ത്രാലയം ഇതിനായുള്ള അന്തിമ ഘട്ട പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്. ഇക്കാര്യത്തിൽ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തിയതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പു വരുത്തിയതായി മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.