- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾ വീണ്ടും തൊഴിൽനഷ്ട ഭീതിയിൽ; അമ്പതിന് മുകളിൽ പ്രായമുള്ളവരെ സർക്കാർ മേഖലയിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ട് കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷൻ
വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ മേഖലയിൽ നിന്നും അമ്പത് വയസിന് മുകളിൽ പ്രായമുള്ള വിദേശികളെ പിരിച്ചുവിടുന്നതായി മുമ്പ് തന്നെ റിപ്പോർട്ട് വന്നിരുന്നു.ഇപ്പോൾ ഈ റിപ്പോർട്ടിനെ ശരിവച്ചുകൊണ്ട് കുവൈക്ക് സിവിൽ സർവ്വീസ് കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. 2016 മാർച്ച് മുതൽ 50 വയസിലെത്തിയ വിദേശികളെ സ
വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ മേഖലയിൽ നിന്നും അമ്പത് വയസിന് മുകളിൽ പ്രായമുള്ള വിദേശികളെ പിരിച്ചുവിടുന്നതായി മുമ്പ് തന്നെ റിപ്പോർട്ട് വന്നിരുന്നു.ഇപ്പോൾ ഈ റിപ്പോർട്ടിനെ ശരിവച്ചുകൊണ്ട് കുവൈക്ക് സിവിൽ സർവ്വീസ് കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
2016 മാർച്ച് മുതൽ 50 വയസിലെത്തിയ വിദേശികളെ സർക്കാർ അർദ്ധ സർക്കാർ മേഖലയിൽ നിന്ന് പിരിച്ചുവിടാൻ ആണ് കമ്മീഷൻ ഉത്തരവിട്ടത്. അഭ്യസ്ഥവിദ്യരായ ഇരുപതിനായിരത്തിലേറെ സ്വദേശികൾ സർക്കാർ മേഖലയിൽ ജോലിക്കായി അപേക്ഷിച്ച് കാത്ത് നില്ക്കുന്ന നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് ഈ നടപടിയ 50 കഴിഞ്ഞ വിദേശികൾ സർക്കാർ മേഖലയിൽ സ്വദേശികളുടെ എണ്ണത്തിന്റെ ഇരട്ടിയാണ്.
സ്വദേശികൾ ജോലിക്കായി അപേക്ഷിച്ചിട്ടുള്ള തസ്തികകളിലായിരിക്കും പുതിയ നിയമനം നടപ്പിലാക്കുക. സ്വദേശികൾക്ക് പ്രത്യേക പരിശീലനം നല്കി നിയമിക്കുന്നത് വരെ ചില പ്രത്യേക തസ്തികളിൽ ജോലി ചെയ്യുന്ന വിദേശികളെ തുടരാൻ അനുവദിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.