തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കുവൈറ്റിലേയ്ക്കുള്ള കുവൈറ്റ് എയർവേയ്‌സ് വിമാനം 12 മണിക്കൂറോളം വൈകും. ചൊവ്വാഴ്ച രാവിലെ 5.50ന് പുറപ്പെടേണ്ടിയിരുന്ന കെ.യു 332 വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്ന് കുവൈറ്റ് എയർവേയ്‌സ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.40നാകും വിമാനം പുറപ്പെടുക.