- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കാർക്കു വിസ നൽകാൻ സ്‌പോൺസർ ഒന്നരലക്ഷംരൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന ഇന്ത്യ കർശനമാക്കി; കുവൈറ്റിലേക്ക് ഒരു തസ്തികയിലും ഇനി ഇന്ത്യക്കാരെ നിയമിക്കേണ്ടെന്നു സർക്കാർ
കുവൈത്ത്‌സിറ്റി: ഇന്ത്യക്കാർക്കു വിസകൾ നൽകുന്നത് നിർത്തിവയ്ക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വാക്കാലാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഗാർഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാർ (1.5 ലക്ഷം രൂപ) സ്‌പോൺസർ ബാങ്ക് ഗാരന്റി നൽകണമെന്ന നിലപാടിൽ ഇന്ത്യൻ എംബസി ഉറച്ചുനിന്നതിനെ തുടർന്നാണ് ആഭ്യന്തര മന്
കുവൈത്ത്‌സിറ്റി: ഇന്ത്യക്കാർക്കു വിസകൾ നൽകുന്നത് നിർത്തിവയ്ക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വാക്കാലാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഗാർഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാർ (1.5 ലക്ഷം രൂപ) സ്‌പോൺസർ ബാങ്ക് ഗാരന്റി നൽകണമെന്ന നിലപാടിൽ ഇന്ത്യൻ എംബസി ഉറച്ചുനിന്നതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലേക്കും നിർദ്ദേശം നൽകിയയെന്ന് അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്ങിന് ബാങ്ക് ഗാരന്റി നിർബന്ധമാക്കിയതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ എംബസിയുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും ഇന്ത്യയിൽനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തലാക്കുമെന്നും ആഭ്യന്തരമന്ത്രാലയം കുടിയേറ്റവിഭാഗം മേജർ ജനറൽ മാസിൻ അൽ ജറാഹ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇന്ത്യൻ സ്ഥാനപതി കേന്ദ്രസർക്കാരിന്റെ നിലപാട് അറിയുന്നതുവരെ സമയം ചോദിച്ചതായി അറിയുന്നു.
ഇന്ത്യയിലേക്കുള്ള ഗാർഹിക വിസകൾ കൂടാതെ സ്വകാര്യ കമ്പനികളിലേക്കുള്ളതടക്കം എല്ലാത്തര വിസകളുമാണു നിർത്താൻ നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 12 മുതലാണ് ഇന്ത്യൻ എംബസി ബാങ്ക് ഗാരന്റി നിർബന്ധമാക്കിയത്. ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ സുരക്ഷയ്ക്കായിട്ടാണു നടപടിയെന്നാണ് എംബസി പറയുന്നത്. 2007 ൽ ജി.സി.സി. തലത്തിൽ ഇതു നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ തീരുമാനം നടപ്പാക്കിയിട്ടുണ്ട്. എംബസി തീരുമാനത്തിനെതിരേ കുവൈത്തിലെ പ്രമുഖ പാർലമെന്റ് അംഗങ്ങൾ രംഗത്തുവന്നതോടെയാണു സർക്കാർ ഇടപെട്ടത്.
തുടർന്നു തീരുമാനം പിൻവലിക്കണമെന്നു കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് അൽ ജാറല്ല ആവശ്യപ്പെടുകയും ചെയ്തു.