കുവൈത്തിൽ സർക്കാർ പദ്ധതികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കുന്ന നിയമം പ്രാബല്യത്തിലായി.ഇത് സംബന്ധിച്ച് മാൻ പവർ അഥോറിറ്റി ഡയറക്റ്റർ ജനറൽ അഹമ്മദ് അൽ മൂസ ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനായി ഓരോ തൊഴിലാളികളിൽ നിന്നും 300 ദിനാർ ഫീസ് ഈടാക്കും. എന്നാൽ ഒരിക്കൽ ഇത്തരത്തിൽ സ്വകാര്യ സ്ഥാപനത്തിലേക്ക് വിസ മാറ്റം നടത്തിയ തൊഴിലാളിക്ക് തിരികെ സർക്കാർ പദ്ധതി വിസയിലേക്ക് മാത്രമെ മാറ്റം അനുവദിക്കുകയുള്ളൂ.

പുതിയ തീരുമാന പ്രകാരം തൊഴിൽ വിപണിയിൽ നേരിടിന്ന തൊഴിലാളി ക്ഷേമം പരിഹരിക്കാൻ സാധിക്കുമെന്ന് അഹമ്മദ് അൽ മൂസ വ്യക്തമാക്കി.