ഹാരാഷ്ട്ര സർക്കാരിന്റേയും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റേയും ഇടപെടലിനെ തുടർന്ന് കുവൈറ്റിലേക്ക് ജോലിക്ക് പോകുന്ന ഉദ്യോഗാർത്ഥികളുടെ ആരോഗ്യ പരിശോധനാ ഫീസ് കുറച്ചു. 24000 രൂപയിൽ നിന്ന് 16000 രൂപയായാണ് കുറച്ചത്. നേരത്തേ ആരോഗ്യ പരിശോധനാ ഫീസ് 3600 രൂപയായിരുന്നു.കുവൈറ്റ് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയ്ൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം

എന്നാൽ ആരോഗ്യ പരിശോധനയ്ക്ക് അനുമതിയുള്ള ഖദാമത്ത് ഏജൻസി ഫീസ് കഴിഞ്ഞ മാസം കുത്തനെ കൂട്ടുകയായിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റേയും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റേയും ഇടപെടലിനെ തുടർന്നാണ് ഫീസ് കുറച്ചത്.

ഫീസ് കൂട്ടിയതിനെക്കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്ന് കൊച്ചിയിലെ ഓഫിസ് പൊലീസ് പൂട്ടിയിരുന്നു. തുടർന്ന് മുംബൈയിലായിരുന്നു അമിത ഫീസ് ഈടാക്കിയുള്ളപരിശോധന നടന്നിരുന്നത്. റിക്രൂട്ടുകൾക്ക് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികൾക്കുള്ള മറുപടിയായാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം നടപടികൾ കർശനമാക്കിയത്.