- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മുപ്പതോളം മലയാളി നേഴ്‌സുമാർക്കു ജോലി നഷ്ടമായി; ആംബുലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കു വിനയായത് ഏജന്റുമാരുടെ വാക്കു വിശ്വസിച്ചെത്തിയ കരാർ ജീവനക്കാർ
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിലെ മുപ്പതോളം മലയാളി നേഴ്‌സുമാർക്കു ജോലി നഷ്ടമായി. ആംബുലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 33 പേർക്കാണു ജോലി നഷ്ടമായത്. ഇവരിൽ അധികവും മലയാളികളാണ്. അഞ്ചു വർഷത്തേക്ക് നിയമനം ലഭിക്കുമെന്ന് നാട്ടിലെ ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ആറും ഏഴും ലക്ഷം നൽകി കുവൈത്തിൽ എത്തിയവരാണ് പിരിച്ചുവിടപ്പെട്ടത്. നാട്ടിലെ ബാധ്യത തീർക്കാൻ കുവൈത്തിലെ ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് പൂർത്തിയാകും മുമ്പാണ് പിരിച്ചു വിടൽ. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുപോകണമെങ്കിൽ ബാങ്കുമായുള്ള ബാധ്യത തീർക്കേണ്ടതുണ്ട്. അതേസമയം നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂർത്തീകരിച്ചാണ് കുവൈത്ത് ആരോഗ്യ മന്ത്രാലത്തിന്റെ നടപടി. മന്ത്രാലയം കരാർ നൽകിയ കുവൈത്തിലെ ഏജൻസിയും ആവശ്യമായ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ നാട്ടിലെ ഏജന്റുമാരെ വിശ്വസിച്ചതാണ് ഇവർക്ക് വിനയായത്. മന്ത്രാലയത്തിലേക്കു നേരിട്ടുള്ള റിക്രൂട്ട്മെന്റ് ഇന്ത്യയിൽ സർക്കാർ അംഗീകൃത ഏജൻസികൾക്ക് മാത്രമാക്കിയെങ്കിലും കരാർ
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിലെ മുപ്പതോളം മലയാളി നേഴ്‌സുമാർക്കു ജോലി നഷ്ടമായി. ആംബുലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 33 പേർക്കാണു ജോലി നഷ്ടമായത്. ഇവരിൽ അധികവും മലയാളികളാണ്.
അഞ്ചു വർഷത്തേക്ക് നിയമനം ലഭിക്കുമെന്ന് നാട്ടിലെ ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ആറും ഏഴും ലക്ഷം നൽകി കുവൈത്തിൽ എത്തിയവരാണ് പിരിച്ചുവിടപ്പെട്ടത്.
നാട്ടിലെ ബാധ്യത തീർക്കാൻ കുവൈത്തിലെ ബാങ്കിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് പൂർത്തിയാകും മുമ്പാണ് പിരിച്ചു വിടൽ. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുപോകണമെങ്കിൽ ബാങ്കുമായുള്ള ബാധ്യത തീർക്കേണ്ടതുണ്ട്. അതേസമയം നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂർത്തീകരിച്ചാണ് കുവൈത്ത് ആരോഗ്യ മന്ത്രാലത്തിന്റെ നടപടി.
മന്ത്രാലയം കരാർ നൽകിയ കുവൈത്തിലെ ഏജൻസിയും ആവശ്യമായ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ നാട്ടിലെ ഏജന്റുമാരെ വിശ്വസിച്ചതാണ് ഇവർക്ക് വിനയായത്.
മന്ത്രാലയത്തിലേക്കു നേരിട്ടുള്ള റിക്രൂട്ട്മെന്റ് ഇന്ത്യയിൽ സർക്കാർ അംഗീകൃത ഏജൻസികൾക്ക് മാത്രമാക്കിയെങ്കിലും കരാർ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്റ് നിലനിൽക്കുന്നുണ്ട്. ഇതു നിർത്തലാക്കി നേരിട്ടുള്ള നിയമനത്തിനു നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.