- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ഗാർഹിക ജോലിക്കാരുടെ കൂട്ടിയ ശമ്പളം വീണ്ടും വെട്ടിക്കുറച്ചു; 100 ദിനാറാക്കിയ ഉയർത്തിയ ശമ്പളം ജനുവരി ഒന്ന് മുതൽ 70 ദിനാറാക്കി; അപ്രീതീക്ഷിത വെട്ടിക്കുറയ്ക്കലിന്റെ കാരണം വ്യക്തമാകാതെ ഇന്ത്യൻ സമൂഹം
ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ അടിസ്ഥാന ശമ്പളം നൂറു ദിനാർ ആക്കി കൂട്ടിയതിന് പിന്നാലെ അപ്രതീക്ഷിത വെട്ടിക്കുറയ്ക്കൽ. ഉയർത്തിയ 100 ദിനാറിൽ നിന്നും 70 ദിനാറാക്കിയാണ് മിനിമം വേതനം കുറച്ചത്. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി എംബസി അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 23 നു ആണ് മിനിമം വേതനം 100 ദിനാറാക്കിയതായി
ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ അടിസ്ഥാന ശമ്പളം നൂറു ദിനാർ ആക്കി കൂട്ടിയതിന് പിന്നാലെ അപ്രതീക്ഷിത വെട്ടിക്കുറയ്ക്കൽ. ഉയർത്തിയ 100 ദിനാറിൽ നിന്നും 70 ദിനാറാക്കിയാണ് മിനിമം വേതനം കുറച്ചത്. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി എംബസി അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 23 നു ആണ് മിനിമം വേതനം 100 ദിനാറാക്കിയതായി പ്രഖ്യാപിച്ചത്. മാർച്ച് ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും ഇരുപതാം നമ്പർ വിസയിൽ കുവൈത്തിലെത്തുന്ന എല്ലാ ഇന്ത്യക്കാർക്കും ഇത് ബാധകമായിരിക്കും എന്നുമായിരുന്നു വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്.
ഭക്ഷണം, താമസം, കുവൈത്തിലെ ചട്ടപ്രകാരമുള്ള മറ്റു ആനുകൂല്യങ്ങൾ എന്നിവ മാസ വേതനമായ 100 ദീനാറിൽ ഉൾപ്പെടില്ലെന്നും രാജ്യത്തെ തൊഴിൽ വിപണി വിശദമായി പഠിച്ചും ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങൾ പരിഗണിച്ചുമാണ് മിനിമം വേതനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും എംബസ്സി വ്യക്തമാക്കിയിരുന്നു.എന്നാൽ വെബ്‌സൈറ്റിൽ തന്നെയുള്ള ഇന്ത്യൻ തൊഴിലാളികളുടെ അടിസ്ഥാന വേതനപട്ടികയിൽ ഗാർഹിക ജോലിക്കാരുടെ അടിസ്ഥാന ശമ്പളം 70 75 ദിനാറായാണ് കാണിച്ചിരിക്കുന്നത്. 2016 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലുള്ള പുതുക്കിയ ശമ്പള നിരക്ക് എന്ന തലക്കെട്ടോടെയാണ് ഇക്കാര്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.