- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് കുവൈത്തിൽ പിടിവീഴുന്നു; അനധികൃത നിയമനങ്ങൾക്കെതിരെ നടപടി ആരംഭിച്ചു; വിദേശികളുൾപ്പെടെ 192 പേർ നടപടി നേരിടുന്നു
കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ഉടൻ പിടിവിഴൂം. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സ്‌കൂളുകളിലും മറ്റും നിയമനങ്ങൾ നേടിയവർക്കെതിരെ നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സ്വദേശികളും വിദേശികളുമുൾപ്പെടെ 192ഓളം പേരാ
കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കുവൈത്ത് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ഉടൻ പിടിവിഴൂം. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് സ്‌കൂളുകളിലും മറ്റും നിയമനങ്ങൾ നേടിയവർക്കെതിരെ നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സ്വദേശികളും വിദേശികളുമുൾപ്പെടെ 192ഓളം പേരാണ് നിയമനടപടി നേരിടുന്നത്.
വിദ്യാഭ്യാസ വകുപ്പിൽ നിയമനം നേടുന്നതിനുമുമ്പ് സ്വകാര്യ സ്ഥാപനങ്ങളിൽ ഇതേ സർട്ടിഫിക്കറ്റുകളാണ് ഇവർ സമർപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടത്തെിയിട്ടുണ്ട്. ഇവരോട് രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാവാനും സർട്ടിഫിക്കറ്റുകളും ഇതുവരെ കൈപ്പറ്റിയ ശമ്പളത്തിന്റെ കണക്കും അവതരിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്മുന്നിൽ ഹാജരാകാ വർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ വതിദ് ആവശ്യപ്പെട്ടു.
ഇത്തരത്തിൽ നിയമനം നേടിയവർ ഇനിയുമുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് പിശോധിച്ചുവരുകയാണ്.വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളുമുണ്ടാക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.