- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുൾപ്പെട്ട അനധികൃത താമസക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ഇഖാമ ലംഘകർ കൂടുതൽ ഗാർഹിക ജോലിക്കാർ
കുവൈത്ത് സിറ്റി: രാജ്യത്ത് ഇഖാമ ലംഘകരെ പിടികൂടാൻ ശക്തമായ നിയമങ്ങളും തിരച്ചിലും ശക്തമാണെങ്കിലും ഇവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെയന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ ഇഖാമ ലംഘകരുടെ എണ്ണത്തിൽ നാലിരട്ടി വർധനയുണ്ടായതായാണ് പുതിയ കണ്ടെത്തൽ. റസിഡൻഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് എമിഗ്രേഷൻഡിപ്പാർട്‌മെന്റ് തയാറാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് ഇഖാമ ലംഘകരെ പിടികൂടാൻ ശക്തമായ നിയമങ്ങളും തിരച്ചിലും ശക്തമാണെങ്കിലും ഇവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെയന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ ഇഖാമ ലംഘകരുടെ എണ്ണത്തിൽ നാലിരട്ടി വർധനയുണ്ടായതായാണ് പുതിയ കണ്ടെത്തൽ. റസിഡൻഷ്യൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് എമിഗ്രേഷൻഡിപ്പാർട്‌മെന്റ് തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്.
2010 മുതൽ 2013 വരെയുള്ള കാലയളവിൽ രാജ്യത്ത് നിയമപരമായ ഇഖാമയിലത്തെിയവരിൽ 16,288 പേർ അനധികൃത താമസക്കാരായിമാറിയിട്ടുണ്ടെന്നാണ് കണക്ക്. 2010ൽ അനധികൃത താമസക്കാരായി മാറിയവർ 3,549 ആയിരുന്ന സ്ഥാനത്താണ് 2013 അവസാനമായപ്പോഴേക്കും16,288ലത്തെിയത്.
സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഗാർഹിക വിസക്കാരാണ് ഇഖാമ നിയമം ലംഘിച്ചവരിൽ കൂടുതൽ. 2010 മുതൽ 2013 വരെ കാലയളവിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽനിന്ന് ഖാദിം വിസയിലത്തെിയവരിൽ 20,126 പേർ വീടുവിട്ട് ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായിട്ടുണ്ട്. ഗാർഹിക മേഖലയിൽപ്പെടുന്ന ഡ്രൈവർ, കുക്ക് തുടങ്ങിയ ജോലിക്കാരാണ് ഇഖാമനിയമം ലംഘിച്ച രണ്ടാമത്തെ വലിയ വിഭാഗം. 14ാം നമ്പർ സന്ദർശക വിസയിലത്തെി ഇഖാമലംഘകരായി മാറുന്നവരാണ് ഈ പട്ടികയിൽ പിന്നീട് വരുന്നത്. ഈ കാലയളവിൽ സന്ദർശകവിസയിലത്തെി അനധികൃത താമസക്കാരായി മാറിയവരുടെ എണ്ണം 4,661 ആണ്.
ആശ്രിത കുടുംബവിസയിലത്തെി അനധികൃത താമസക്കാരായവരാണ്പിന്നീടുള്ളത്. സർക്കാർ മേഖലയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലെന്നാണ് വ്യക്തമാവുന്നത്.അതേസമയം, വിവിധ വിഭാഗക്കാരെ താരതമ്യംചെയ്യുകയാണെങ്കിൽ ഇന്ത്യയുൾപ്പെടെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് നാലുവർഷത്തിനിടെ താമസനിയമം ലംഘിച്ചവരിൽ ഒന്നാം സ്ഥാനത്ത്. മൊത്തംഇഖാമലംഘകരിൽ 70 ശതമാനമാണ് ഏഷ്യക്കാരുടെ തോത്.