കുവൈറ്റ്: നിങ്ങൾ ഇഖാമ നിയമം ലംഘിച്ച് രാജ്യത്തെ കഴിയുന്നവരെ സഹായിച്ചാൽ കുടുങ്ങിയത് തന്നെ. ഇഖാമനിയമലംഘകരെ സഹായിക്കുന്നവർ കുടുങ്ങുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നിയമ ലംഘകർക്ക് താമസസൗകര്യം നൽകുന്നവരും നിയമലംഘനമാണ് നടത്തുന്നത്. ഇവർക്ക് മൂന്നു മാസം തടവും 200 മുതൽ 400 ദിനാർ വരെ പിഴയും വിധിക്കും. താമസസൗകര്യം നൽകുന്ന കെട്ടിട ഉടമയോ വാടകക്കാരനോ ആകും ശിക്ഷ അനുഭവിക്കേണ്ടിവരിക.

ഗാർഹിക തൊഴിലാളികൾ നിയമസാധുതയുള്ള ഇഖാമയുള്ളവരാണെങ്കിലും തൊഴിൽ ഉടമയുടെ കീഴിലല്ലാതെ താമസസൗകര്യം ഒരുക്കിയാൽ മൂന്നു മാസം തടവും 200 മുതൽ 600 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കും.

വിസ കച്ചവടക്കാർക്കെതിരെയും കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. പണം വാങ്ങി തൊഴിൽവിസ നൽകുന്ന വിസ കച്ചവടക്കാർക്ക് മൂന്നു വർഷം തടവും 3000 ദിനാർ പിഴയുമാണ് ശിക്ഷ. ഈ നിയമലംഘനം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കും.