- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്താഴ്‌ച്ച മുതൽ കുവൈത്തിൽ ഉച്ചജോലിക്ക് നിരോധനം; പുറം ജോലിക്കാരുടെ വേനൽക്കാല വിശ്രമം ഓഗസ്റ്റ് 31 വരെ
കുവൈത്തിൽ ഉച്ചസമയത്ത് തുറന്ന് സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം അടുത്താഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും. വേനൽകാല വിശ്രമനിയമം ജൂൺ ഒന്ന് മുതൽ നിലവിൽ വരുമെന്ന് മാൻ പവർ അഥോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണമേഖല ഉൾപ്പെടെ സൂര്യതാപം നേരിട്ട് ഏൽക്കുന്ന തരത്തിൽ പണിയെടുക്കേണ്ടി വരുന്ന എല്ലാ തൊഴ
കുവൈത്തിൽ ഉച്ചസമയത്ത് തുറന്ന് സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം അടുത്താഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും. വേനൽകാല വിശ്രമനിയമം ജൂൺ ഒന്ന് മുതൽ നിലവിൽ വരുമെന്ന് മാൻ പവർ അഥോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കെട്ടിട നിർമ്മാണമേഖല ഉൾപ്പെടെ സൂര്യതാപം നേരിട്ട് ഏൽക്കുന്ന തരത്തിൽ പണിയെടുക്കേണ്ടി വരുന്ന എല്ലാ തൊഴിലാളികൾക്കും നിയമം ബാധകമായിരിക്കും. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൂന്നു മാസക്കാലം കാലത്ത് 11 നും വൈകീട്ട് നാലിനും ഇടയിലാണ് വിലക്ക് ബാധകമാകുക.
തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം രാജ്യത്തെ നിർമ്മാണ സൈറ്റുകളിൽ മിന്നൽ പരിശോധന നടത്തുമെന്നു പബ്ലിക്ക് അഥോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മുതോതഹ് അറിയിച്ചു നിയമം ലംഘനം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും. നിയമലംഘനം തുടർന്നാൽ തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കും.
ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിലാകും പിഴ നിശ്ചയിക്കുക കൂടാതെ തുടർ നടപടികൾക്കായി കമ്പനിയുടെ ഫയൽ പ്രോസിക്യൂഷന് കൈമാറുമെന്നും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അസഹ്യമായ ചൂട് കാരണം തൊഴിലാളികൾക്കുണ്ടാകാൻ ഇടയുള്ള സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് നിയമം നടപ്പാക്കുന്നത് ജീവനക്കാരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള നിയമം പ്രാവർത്തികമാക്കുന്നതിന് തൊഴിൽ സംരംഭകർ ശ്രദ്ധ കാണിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.