- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിച്ച് കുവൈത്ത് ഇന്ത്യൻ എംബസി; മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ
ഗാർഹിക ജോലിക്കാരുടെ മിനിമം കൂലി വർദ്ധിപ്പിച്ചതിന് പിന്നാലെ പാസ്‌പോർട്ട് സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനും കുവൈത്ത് ഇന്ത്യൻ എംബസി തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.പാസ്സ്‌പോർട്ട് പുതുക്കൽ അടക്കം അഞ്ചു ഇനം സേവനങ്ങൾക്കാണ് നിരക്ക് വർധിപ്പിച്ചത്. പുതിയ പാസ്‌പോർട്ട്, 18 വയസ്സിന് താഴെയുള്ളവർക്ക
ഗാർഹിക ജോലിക്കാരുടെ മിനിമം കൂലി വർദ്ധിപ്പിച്ചതിന് പിന്നാലെ പാസ്‌പോർട്ട് സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാനും കുവൈത്ത് ഇന്ത്യൻ എംബസി തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.പാസ്സ്‌പോർട്ട് പുതുക്കൽ അടക്കം അഞ്ചു ഇനം സേവനങ്ങൾക്കാണ് നിരക്ക് വർധിപ്പിച്ചത്.
പുതിയ പാസ്‌പോർട്ട്, 18 വയസ്സിന് താഴെയുള്ളവർക്കുള്ള മൈനർ പാസ്‌പോർട്ട്, നഷ്ടപ്പെടുയോ കേടുവരികയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, ജനന സർട്ടിഫിക്കറ്റ്, പൊലീസ് കഌയറൻസ് സർട്ടിഫിക്കറ്റ് എന്നിവക്കാണ് വർധന.
പുതിയ പാസ്‌പോർട്ടിന് നിലവിലുള്ള 21 ദീനാർ 250 ഫിൽസ് 22 ദീനാർ 500 ഫിൽസായും 18 വയസ്സിന് താഴെയുള്ളവർക്കുള്ള മൈനർ പാസ്‌പോർട്ടിന് 14 ദീനാർ 250 ഫിൽസുള്ളത് 15 ദീനാറായും നഷ്ടപ്പെടുയോ കേടുവരികയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരമുള്ളവക്ക് 42 ദീനാർ 400 ഫിൽസുള്ളത് 45 ദീനാറായും ജനന സർട്ടിഫിക്കറ്റ്, പൊലീസ് കഌയറൻസ് സർട്ടിഫിക്കറ്റ് എന്നിവക്ക് ഏഴ് ദീനാർ 100 ഫിൽസുള്ളത് ഏഴ് ദീനാർ 500 ഫിൽസായുമാണ് വർധിക്കുന്നത്.