കുവൈറ്റ് സിറ്റി: ഇന്ത്യൻ മുസ്ലിം  കൾച്ചറൽ സെന്റർ  വാർഷികാഘോഷത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.   29ന് ഖൈത്താൻ കമ്മ്യൂണിറ്റി  സ്‌കൂളിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ ജംഷീർ  കൈനിക്കരയുടെ നേതൃത്വത്തിൽ ഇശൽ നൈറ്റ്ഗാന മേള അരങ്ങേറും.

ശാരീരിക അവശതകളെ സംഗീത സപര്യ കൊണ്ട് അതിജീവിച്ച ഗായകനായ ജംഷീർ ആദ്യമായാണ് കുവൈത്തിൽ എത്തുന്നത്.  ഒപ്പന, ഗാന ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും പരിപാടിയിൽ ഉണ്ടാവും.