- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബോർഡ് അംഗം രംഗത്ത്
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്തായ കമ്യൂണിറ്റി സ്‌കൂൾ ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോർഡംഗം കൂടി രംഗത്തെത്തിയതോടെ കാലങ്ങളായി ഉയരുന്ന ആരോപണങ്ങൾക്ക് ശക്തി ഏറുകയാണ്. കഴിഞ്ഞ വർഷം രക്ഷിതാക്കളുടെ പ്രതിനിധിയായി ബോർഡ് ഓഫ് ട്രസ്റ്റീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജേ
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതു സ്വത്തായ കമ്യൂണിറ്റി സ്‌കൂൾ ഭരണസമിതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബോർഡംഗം കൂടി രംഗത്തെത്തിയതോടെ കാലങ്ങളായി ഉയരുന്ന ആരോപണങ്ങൾക്ക് ശക്തി ഏറുകയാണ്.
കഴിഞ്ഞ വർഷം രക്ഷിതാക്കളുടെ പ്രതിനിധിയായി ബോർഡ് ഓഫ് ട്രസ്റ്റീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജേക്കബ് സി എബ്രഹാമാണ് വാർത്താസമ്മേളനത്തിൽ സ്‌ക്കൂൾ ഭരണത്തിലെ ക്രമക്കേടുകൾ നിരത്തി ആരോപണവുമായി രംഗത്തെത്തിയത്.കാലാവധി കഴിഞ്ഞിട്ടും ഭരണത്തിൽ കടിച്ചു തൂങ്ങുന്ന സെക്രട്ടറിയും വൈസ് ചെയർമാനും തങ്ങളുടെ ഇംഗിതതിനനുസരിച്ചു കാര്യങ്ങൾ നടത്തുന്ന സാഹചര്യമാണ് ബോർഡിൽ ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
കൗൺസിൽ ഓഫ് എൽഡേഴ്‌സ് സ്‌കൂളിന്റെ ദൈനം ദിന ഭരണത്തിൽ ഇടപെടരുത് എന്നാണു ഭരണ ഘടന അനുശാസിക്കുന്നതെങ്കിലും നിലവിൽ സ്‌കൂൾ ഭരണം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു അഡ്‌മിനിസ്‌റ്റേറ്ററെ നിയോഗിക്കുക. സ്‌കൂളിൽ എച്ആർ വകുപ്പ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബോർഡ് നേതൃത്വം മുഖവിലയ്ക്കെടുത്തില്ലെന്നും ബോർഡംഗം പരാതിപ്പെട്ടു.
കമ്യൂണിറ്റി സ്‌കൂൾ ഭരണത്തിൽ എംബസി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐ.സി.എസ്.കെ ആക്ഷൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇപ്പോൾ ബോർഡിനകത്തുനിന്നുതന്നെ പ്രതിഷേധം ഉയർന്നത് ആക്ഷൻ കമ്മിറ്റി, സേവ് ഐ.സി.എസ്.കെ ഫോറം എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മകൾക്ക് ഊർജം പകർന്നിരിക്കുകയാണ്.