കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകർ ജോലി ചെയ്യുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ പ്രമുഖ്യ ഇന്ത്യൻ സ്‌കൂളിലെ ബിഎഡ് ഇല്ലാത്ത അദ്ധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നതായി സൂചന. ബിഎഡ് എടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നുള്ള നോട്ടീസാണ് സ്‌കൂളിലെ അറുപതോളം അദ്ധ്യാപകർക്ക് ലഭിച്ചിരിക്കുന്നത്.

.നിരവധി വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരും സ്‌കൂളിന്റെ തന്നെ വിസയിൽ ഉള്ളവരുമായ അദ്ധ്യാപകരാണ് നോട്ടീസ് ലഭിച്ചവരിൽ. കഴിഞ്ഞ നാലുവർഷമായി ബി.എഡില്ലാത്ത അദ്ധ്യാപകർ ഉടൻ അത് കരസ്ഥമാക്കണമെന്ന് അറിയിപ്പ് നല്കിയിരുന്നെന്നും ഇനിയും ബി എഡ് കോഴ്‌സിനു ചേർന്നില്ലെങ്കിൽ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും ആണ് സർക്കുലറിൽ പറയുന്നത് .

അദ്ധ്യാപകരുടെ അനുപാതം കൂടുതലാണെന്ന് കാണിച്ച് ബി എഡ് യോഗ്യതയുള്ള 15 ഓളം അദ്ധ്യാപകരെ അടുത്തിടെ സ്‌കൂൾ പിരിച്ചുവിട്ടതിനെതിരെ ഇപ്പോൾ അക്ഷേപം ശക്തമാകുന്നുണ്ട്.