കുവൈത്ത് സിറ്റി: ഒരുവർഷത്തിൽ താഴെ കാലാവധിയുള്ള പാസ്‌പോർട്ട് ഉടമകൾക്ക് താൽക്കാലിക ഇഖാമ നൽകുമെന്ന് കുവൈത്ത് അറിയിച്ചു. പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള സാവകാശം നൽകുന്നതിനാണ് നടപടി.

ഇഖാമാ വിവരങ്ങൾ പുതുക്കിയ പാസ്‌പോർട്ടിൽ രേഖപ്പെടുത്താത്തതിന്റെ പേരിൽ പിഴയടയ്ക്കാനുള്ളവർക്ക് ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ സമർപ്പിക്കുന്നതിനു താത്കാലിക ഇഖാമ നൽകാനുമാകും.

രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും സന്ദർശകവീസാ കാലാവധി ഒരുമാസവും ഭാര്യയ്ക്കും മക്കൾക്കുമുള്ളത് മൂന്നുമാസത്തേക്കുമായി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമം ചൊവ്വാഴ്ച നിലവിൽ വന്നതായും അധികൃതർ അറിയിച്ചു. വീസ അനുവദിച്ച തീയതി തൊട്ട് ഒരുമാസത്തിനകം കുവൈത്തിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.