- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്‌പോർട്ട് കാലാവധി തീർന്നാൽ ഇഖാമ അസാധു; ഇഖാമ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റാത്തവർക്ക് കനത്ത പിഴയും തടവും
പാസ്‌പോർട്ട് കാലാവധി തീർന്നാൽ ഇഖാമ അസാധുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പല വിദേശികളും ഇക്കാര്യം അവഗണിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നലകിയിരിക്കുന്നത്. പാസ്‌പോർട്ട് കഴിഞ്ഞവർ പുതിയ പാസ്‌പോർട്ടിലേക്ക് മാറുമ്പോൾ ഇഖാമയും മാറ്റിയടിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവർക്ക് കനത്ത പിഴയു
പാസ്‌പോർട്ട് കാലാവധി തീർന്നാൽ ഇഖാമ അസാധുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പല വിദേശികളും ഇക്കാര്യം അവഗണിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നലകിയിരിക്കുന്നത്. പാസ്‌പോർട്ട് കഴിഞ്ഞവർ പുതിയ പാസ്‌പോർട്ടിലേക്ക് മാറുമ്പോൾ ഇഖാമയും മാറ്റിയടിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തവർക്ക് കനത്ത പിഴയും തടവും ഉറപ്പാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു നല്കിയത്. പല വിദേശികളും കാലാവധി കഴിഞ്ഞ പാസ്‌പോർട്ടിൽ നിന്ന് പുതിയ പാസ്‌പോര്ട്ടിലേക്ക് ഇഖാമ
മാറ്റാതെ രണ്ടു പാസ്സ്‌പോർട്ടുകളും സൂക്ഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത് നിയമ വിരുദ്ധമാണെന്ന് മന്ത്രാലയം അറിയിപ്പ് നല്കിയത്.
പാസ്സ്‌പോർട്ട് മാറുകയോ കാലാവധി പുതുക്കുകയോ ചെയ്താൽ അക്കാര്യം എത്രയും പെട്ടെന്ന് ജവാസാത്തിൽ റിപ്പോർട്ട് ചെയ്യണമെന്നു തലാൽ അൽ മഅറഫി പറഞ്ഞു. അല്ലാത്ത പക്ഷം 3 മാസത്തെ തടവും 600 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.