- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക പ്രബോധന പ്രവർത്തനത്തിന് തടയിടാനുള്ള നീക്കം ചെറുക്കുക; മുജാഹിദ് ബാലുശ്ശേരി
കുവൈറ്റ് സിറ്റി: ഭരണ ഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതം സ്വീകരിക്കാനും അത് സമാധാനപരമായി പ്രചരിപ്പിക്കാനുമുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂന പക്ഷങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബ്ബാസിയ്യ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വർത്തമാന കാലത്തോട് ഇസ്ലാമി ന് പറയാനുള്ളത് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മറവിൽ ഇസ്ലാമിക പ്രബോധകരെയും, പ്രവർത്തകരെയും തടയിടാനുള്ള നീക്കം ചെറുക്കേണ്ടതാണ്. തീവ്രവാദിത്വത്തിനെതിരെയും, ഭീകരവാദത്തിനെതിരെയും എക്കാലത്തും ശക്തമായി നിലകൊള്ളുന്ന സലഫീ പ്രസ്ഥാനത്തെയും അതിന്റെ പ്രബോധകരെയും കരിവാരി തേക്കാനുള്ള ഗൂഢശ്രമങ്ങൾ മുസ്ലിം നാമധാരികളുടെ ഒത്താശയോടു കൂടി നടപ്പിലാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്. ഇതിനെതിരെ മുസ്ലിംകൾ ഒറ്റക്കെട്ടായി പ്രതികര
കുവൈറ്റ് സിറ്റി: ഭരണ ഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതം സ്വീകരിക്കാനും അത് സമാധാനപരമായി പ്രചരിപ്പിക്കാനുമുള്ള അവകാശം ഹനിക്കപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂന പക്ഷങ്ങൾ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്ന് പ്രമുഖ പണ്ഡിതനും പ്രബോധകനുമായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ അബ്ബാസിയ്യ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വർത്തമാന കാലത്തോട് ഇസ്ലാമി ന് പറയാനുള്ളത് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മറവിൽ ഇസ്ലാമിക പ്രബോധകരെയും, പ്രവർത്തകരെയും തടയിടാനുള്ള നീക്കം ചെറുക്കേണ്ടതാണ്.
തീവ്രവാദിത്വത്തിനെതിരെയും, ഭീകരവാദത്തിനെതിരെയും എക്കാലത്തും ശക്തമായി നിലകൊള്ളുന്ന സലഫീ പ്രസ്ഥാനത്തെയും അതിന്റെ പ്രബോധകരെയും കരിവാരി തേക്കാനുള്ള ഗൂഢശ്രമങ്ങൾ മുസ്ലിം നാമധാരികളുടെ ഒത്താശയോടു കൂടി നടപ്പിലാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്. ഇതിനെതിരെ മുസ്ലിംകൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. സമാധാനവും സഹിഷ്ണുതയാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്നും അത് നിലനിർത്താൻ മുസ്ലിംകൾ ഏത് കാലഘട്ടത്തിലും പ്രതിജ്ഞാബദ്ധരാ യിരിക്കണമെന്നും അദ്ധേഹം ഉത് ബോധി പ്പിച്ചു.
ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനിയുടെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ ദഅവാ സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം സ്വാഗതവും ഒർഗനൈസിങ് സെക്രട്ടറി സുനാശ് ഷുക്കൂർ നന്ദിയും പറഞ്ഞു.
ടി.പി.അബദുൽ അസീസ്, കെ.സി.അബ്ദുൽ ലത്തീഫ്, സക്കീർ കൊയിലാണ്ടി, ഷാജു പൊന്നാനി, മുജീബ് റഹിമാൻ സ്വലാഹി, അബ്ദുസ്സലാം സ്വലാഹി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.