- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ലോകത്തിന് ഇന്ത്യയുടെ സംഭാവന നിസ്തുലം ;ശൈഖ് ഫരീദ് അൽ ഇമാദി
അബ്ബാസിയ; സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യൻ സമൂഹം ഇസ്ലാമിക സമൂഹത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഫരീദ് അല് ഇമാദി പ്രസ്താവിച്ചു. കുവൈത്ത് അബ്ബാസിയ പാക്കിസാതൻ സ്‌കൂളിൽ മഹാത്ഭുതം ഖുർആൻ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഔഖാഫ് മന്ത്രാലയത്തിന്റെ മേ
അബ്ബാസിയ; സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള ഇന്ത്യൻ സമൂഹം ഇസ്ലാമിക സമൂഹത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഫരീദ് അല് ഇമാദി പ്രസ്താവിച്ചു. കുവൈത്ത് അബ്ബാസിയ പാക്കിസാതൻ സ്‌കൂളിൽ മഹാത്ഭുതം ഖുർആൻ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഔഖാഫ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച ഖുർആൻ എക്‌സ്‌പോയോട നുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് നൂറ്റാണ്ടിലധികം മുസ്ലിം രാജാക്കന്മാർ ഭരണം നടത്തിയ ഇന്ത്യയിൽ നിന്നും അറിയപ്പെടുന്ന ഹദീഥ് പണ്ഡിതന്മാരും പ്രമുഖമായ ഗ്രന്ഥങ്ങളും ഇസ്ലാമിക ലോകത്തിന് ലഭിച്ചിട്ടുണ്ടെന്നും ലോകത്തിന്റെ മുക്ക് മൂലകളില് വ്യാപിച്ച് കിടക്കുന്ന ഇന്ത്യൻ സമൂഹം ലോകത്തിന് മാതൃകാ യോഗ്യമായ സംഭാവനകൾ അർപ്പിക്കണമെന്നും അതിന്റെ ഭാഗമാണ് കുവൈത്തിലെ പ്രമുഖ ഇന്ത്യൻ സംഘടനായ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖുർആൻ എക്‌സ്‌പോ പരിശുദ്ധ ഖുർആൻ പ്രവാചകൻ (സ്വ) അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ തെളിവായി അള്ളാഹു നൽകിയ ദിവ്യാത്ഭുതം (മുഅ്ജിസത്ത്) ആണെന്നും അതുകൊണ്ട് തന്നെ ഖുർആൻ മുന്നോട്ട് വെക്കുന്ന ശാസ്ത്രീയവും ചരിത്രപരവും നിയമപരവുമായ മുഴുവൻകാര്യങ്ങൾ ലോകാവസാനം വരെ നിലനിൽക്കുന്ന ദിവ്യാത്ഭുതമാണെന്ന് ശൈഖ് ഇമാദി പറഞ്ഞു.
സൃഷ്ടികളായ മനുഷ്യരുടെ സർവ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം സൃഷ്ടാവിന്റെ നിർദ്ദേശമായ ഖുർആൻ സ്വീകരിക്കൽ മാത്രമാണെന്നും അതിനാൽ തന്നെ ഖുർആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്ന ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തമെന്നും ശൈഖ് ആഹ്വാനം ചെയ്തു. ജംഇയ്യത്ത് ഇഹ് യാഉത്തുറാസിന്റെയും അതിന്റെ പോഷക ഘടകമായ ഇന്ത്യൻ കോണ്ടിനെന്റൽ കമ്മിറ്റിയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുന്നതോടൊപ്പം അതിന് ഔഖാഫ് മന്ത്രാലയത്തിന്റെ പിന്തുണയും നൽകുന്നതാണെന്ന് ശൈഖ് ഇമാദി പ്രസ്താവിച്ചു.മലേഷ്യൻ അംബാസഡർ അഹമ്മദ് അബ്ദുൽ ഗനി മുഖ്യാതിഥിയായിരുന്നു. മനുഷ്യ ജീവിതത്തിന്റെ സർവ്വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഖുർആൻ അതിന്റെ യഥാർത്ഥ രൂപത്തിൽ പഠിക്കുകയും പകർത്തുകയും ചെയ്യാൻ എല്ലാ മുസ്ലിമിന്റെയും മാത്രമല്ല എല്ലാ മനുഷ്യരുടെയും ബാധ്യതയാണെന്ന് അഹമദ് അബ്ദുൽ ഗനി പ്രസ്താവിച്ചു.
വൈജ്ഞാനിക അന്ധകാരത്തിന്റെ പിടിയിലായിരുന്ന അവതരണ കാലം മുതൽ ശാസ്ത്ര സാങ്കേതിക വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലമായ ഇന്ന് വരെ മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാത്ത പരിശുദ്ധ ഖുർആനും അതിന്റെ ഭാഷയായ അറബി ഭാഷയും വിമർശനാത്മകമായ പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്ന മഹാത്ഭുതമാണെന്ന് വിസ്ഡം ഗ്ലോബല് ഇസ്ലാമിക് മിഷൻ കൺവീനർ സി.പി.സലീം പ്രസ്താവിച്ചു. സമ്മേളനത്തിൽ മഹാത്ഭുതം ഖുർആൻ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും വാട്‌സ് ആപ്പ് ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ത്വൽഹത്ത് സ്വലാഹി, സി.പി.സലീം, ഫൈസല് മൗലവി പുതുപ്പറമ്പ്, അബ്ദുല് മാലിക് സലഫി, അഷ്‌കർ സ്വലാഹി, ടി.പി.മുഹമ്മദ് അബ്ദുൽ അസീസ്, സുനാഷ് ഷുക്കൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൾ ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികളും പൗര പ്രമുഖരുമായ തോമസ് കടവില്, ഫാറൂഖ് ഹമാദാനി, ഹംസ പയ്യന്നൂർ, ഖലീല് അടൂർ, ഒ.അബ്ദുൾ ഖാദർ, അർഷദ് ടി വി, പി.സി.ഹരീഷ്, അൻസാർ കെ.എം അപ്‌സര മഹമൂദ് തുടങ്ങിയവർ പങ്കെടുത്തു. ടി.പി. മുഹമ്മദ് അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.