- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വർണാഭ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്‌നാനായ അസോസിയേഷൻ പ്രസിഡന്റ്
കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വർണാഭ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്‌നാനായ അസോസിയേഷൻ പ്രസിഡന്റ് ടോമി പ്രാലടിയിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോൺ പഠിപ്പുരക്കൽ, ഫാ. പ്രകാശ് തോമസ്, അനിൽ തയിൽ, ബാബുജി ബത്തേരി, റോയ് കുട്ടനാട്, ടോം തോട്ടിക്കാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷിൻസൻ ഓലികുന്നേൽ സ്വാഗതവും ട്രഷറർ റെനി എബ്രഹാം നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവന നിർമ്മാണ പദ്ധതി കൂപ്പൺ ഉദ്ഘാടനം ജിജോ വട്ടമറ്റം നിർവഹിച്ചു.
നടവിളി മൽസരത്തിൽ സെന്റ് ജോസഫ് അബ്ബാസിയ, സെന്റ് തെരേസാസ് സാൽമിയ എന്നീ കൂടാര യോഗങ്ങൾ ഒന്നാം സ്ഥാനവും സെന്റ് തോമസ് അബ്ബാസിയ, സെന്റ് അൽഫോൻസ റിഗ്ഗ എന്നിവ രണ്ടാം സ്ഥാനവും നേടി. ഓണപ്പാട്ട്, നാടൻ പാട്ട്, ക്‌നാനായ പുരാതന പാട്ട്, തിരുവാതിര, മാർഗം കളി, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി.