- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയക്രമം പുതുക്കി കോഴിക്കോട് കുവൈത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്; ജൂൺ ഒന്നു മുതലുള്ള സർവ്വീസ് രണ്ട് മണിക്കൂർ നേരത്തെ
കുവൈത്ത് സിറ്റി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നവീകരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അവസാനം വരെയുള്ള സമയക്രമം എയർ ഇന്ത്യ എക്സ്‌പ്രസ് പുതുക്കി. ജൂൺ ഒന്നുമുതൽ രണ്ടുമണിക്കൂർ നേരത്തെയാകും കുവൈത്ത് കോഴിക്കോട് സർവ്വീസ് നടത്തുക. നിലവിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് വൈകിട്ട് 4.35നു പുറപ്പെട്ട് 6.55നു കുവൈത്തിൽ എത്തുന്ന
കുവൈത്ത് സിറ്റി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നവീകരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അവസാനം വരെയുള്ള സമയക്രമം എയർ ഇന്ത്യ എക്സ്‌പ്രസ് പുതുക്കി. ജൂൺ ഒന്നുമുതൽ രണ്ടുമണിക്കൂർ നേരത്തെയാകും കുവൈത്ത് കോഴിക്കോട് സർവ്വീസ് നടത്തുക.
നിലവിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് വൈകിട്ട് 4.35നു പുറപ്പെട്ട് 6.55നു കുവൈത്തിൽ എത്തുന്ന വിമാനം ജൂൺ ഒന്നുമുതൽ ഉച്ചയ്ക്ക് 2.35നു പുറപ്പെട്ട് വൈകിട്ട് 4.55നു കുവൈത്തിൽ എത്തും.
കുവൈത്തിൽനിന്ന് രാത്രി 7.55നു പുറപ്പെട്ട് പുലർച്വെ 2.55നു കോഴിക്കോട്ടെത്തുന്ന വിമാനം പുതിയ സമയക്രമം അനുസരിച്വ് വൈകിട്ട് 5.55നു പുറപ്പെട്ട് അർധരാത്രി 12.55നു കോഴിക്കോട്ടെത്തും. കൊച്വിയിൽനിന്ന് കുവൈത്തിലേക്കുള്ളവർക്കു കോഴിക്കോട്ടുനിന്നു ലഭ്യമായിരുന്ന കണക്ഷൻ സംവിധാനം പുതിയ സമയക്രമത്തിൽ ഇല്ലാതാകും. കൊച്വിയിൽനിന്ന് ബഹ്‌റൈനിലേക്കു പോകുന്ന വിമാനത്തിൽ വരുന്നവർക്കു കോഴിക്കോട്ടുനിന്ന് കുവൈത്ത് വിമാനത്തിൽ പോകാവുന്ന സംവിധാനമാണു നിലവിലുള്ളത്.
ബഹ്‌റൈൻ വിമാനത്തിന്റെ സമയവും മാറുന്നതിനാൽ ജൂൺ ഒന്നുമുതൽ കൊച്വിയിൽ നിന്നുള്ളവർക്ക് കോഴിക്കോട് കുവൈത്ത് വിമാനം ലഭിക്കില്ല. നിലവിൽ പുലർച്വെ 2.55നു കോഴിക്കോട്ട് ഇറങ്ങുന്നവർക്ക് 4.25നു കൊച്വിയിലേക്കു കണക്ഷൻ വിമാനം ലഭിച്ചിരുന്നു. എന്നാൽ, പുതുക്കിയ സമയക്രമം അനുസരിച്ച് രാത്രി 12.55നു കോഴിക്കോട്ട് ഇറങ്ങുന്നവർ കൊച്വിവിമാനത്തിനായി പുലർച്ചെ 6.30 വരെ കാത്തിരിക്കേണ്ടി വരും.