- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും സമയ മാറ്റം നടത്തി എയർ ഇന്ത്യ എക്സ്പ്രസ്; കോഴിക്കോട് കുവൈറ്റ് സർവ്വീസ് സെപ്റ്റംബർ മുതൽ പുതുക്കിയ സമയത്തിൽ; സമയ മാറ്റം നടത്തുന്നത് മൂന്നാം തവണ
തുടർച്ചയായ മൂന്നാം തവണയും സമയമാറ്റം വരുത്തി എയർ ഇന്ത്യ എക്‌സപ്രസ്. കോഴിക്കോട് കുവൈത്ത് സർവ്വീസിന്റെ പുതിയ സമയക്രമം സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട് കുവൈത്ത് സർവ്വീസിൽ ഇത് മൂന്നാം തവണയാണ് സമയ മാറ്റം പ്രഖ്യാപിക്കുന്നത്. മെയ് 31 വരെ 7.55നായിരുന്നു കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ
തുടർച്ചയായ മൂന്നാം തവണയും സമയമാറ്റം വരുത്തി എയർ ഇന്ത്യ എക്‌സപ്രസ്. കോഴിക്കോട് കുവൈത്ത് സർവ്വീസിന്റെ പുതിയ സമയക്രമം സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട് കുവൈത്ത് സർവ്വീസിൽ ഇത് മൂന്നാം തവണയാണ് സമയ മാറ്റം പ്രഖ്യാപിക്കുന്നത്. മെയ് 31 വരെ 7.55നായിരുന്നു കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനം പുറപ്പെട്ടിരുന്നത്. പിന്നീട് രണ്ടുമണിക്കൂർ നേരത്തെയാക്കി. നിലവിൽ ഉച്ചക്ക് 2.35ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.55നു കുവൈത്തിലെത്തുകയും വെകീട്ട് 5.55ന് കുവൈത്തിൽനിന്ന് പുറപെട്ടു പുലർച്ചെ 12.55ന് കരിപ്പൂരിത്തുന്ന രീതിയിലാണ് എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തുന്നത്. ജൂൺ ഒന്ന് മുതൽ നടപ്പാക്കിയ ഈ ഷെഡ്യൂൾ ഓഗസ്റ്റ് 31 വരെ മാത്രമാണെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 24 വരെയുള്ള സമയക്രമമാണ് അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം കോഴിക്കോട്ടുനിന്ന് രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.15ന് കുവൈത്തിലെത്തുകയും തിരിച്ചു വൈകീട്ട് 3.15ന് പുറപ്പൈട്ട് രാത്രി 10.20ന് കോഴിക്കോട്ടെത്തുകയും ചെയ്യും. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് വിമാന സമയത്തിൽ ഇടക്കിടെ മാറ്റമുണ്ടാവുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.