- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന ജീവിത നിലവാരത്തിലും സാമ്പത്തിക സുസ്ഥിതിയിലും കുവൈത്ത് മുമ്പിൽ; ലോക തലത്തിൽ 36 സ്ഥാനം നേടിയ രാജ്യം അറബ് മേഖലയിൽ രണ്ടാമൻ
കുവൈത്ത് സിറ്റി: രാജ്യത്ത് ജീവിക്കുന്ന പൗരന്മാരുടെ ജീവിത നിലവാരത്തിന്റെയും സാമ്പത്തിക സുസ്ഥിതിയുടെയും കാര്യത്തിൽ കുവൈത്ത് മുമ്പിലെന്ന് റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജി.സി.സിയിലും അറബ് മേഖലയിലും കുവൈത്ത് രണ്ടാം സ്ഥാനത്തെ
കുവൈത്ത് സിറ്റി: രാജ്യത്ത് ജീവിക്കുന്ന പൗരന്മാരുടെ ജീവിത നിലവാരത്തിന്റെയും സാമ്പത്തിക സുസ്ഥിതിയുടെയും കാര്യത്തിൽ കുവൈത്ത് മുമ്പിലെന്ന് റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ജി.സി.സിയിലും അറബ് മേഖലയിലും കുവൈത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ലോക തലത്തിൽ കുവൈത്ത് 36ാം സ്ഥാനത്താണ്. 2013ൽ 33ാം സ്ഥാനത്തായിരുന്നു.ജി.സി.സിയിൽ ഒന്നാം സ്ഥാനത്ത് യു.എ.ഇ ആണ്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സമാധാനം, സ്വാതന്ത്ര്യം, സാമ്പത്തികം, മൂലധനം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളോട് പൗരന്മാരുടെ സംതൃപ്തിയാണ് ഇക്കാര്യത്തിൽ പഠനവിേധയമാക്കിയത്. കുവൈത്തിലെ പൗന്മാരിൽ 91 ശതമാനം പേർ ദാരിദ്ര്യ നിർമ്മാർജനത്തിനും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ എടുത്തുകൊണ്ടിരിക്കുന്ന നയങ്ങളോടും നടപടികളോടും യോജിപ്പാണ് അറിയിച്ചത്.
നോർവേ, സ്വിറ്റ്‌സർലൻഡ്, കാനഡ, സ്വീഡൻ, ന്യൂസിലൻഡ്, ഡെന്മാർക്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് മുൻനിരയിൽ.അറബ് മേഖലയിൽ ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക സുസ്ഥതിയും ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് യമനാണ്. സുഡാൻ, സിറിയ, ഇറാഖ്, മൗറിത്താനിയ, ജിബൂത്തി എന്നീ രാജ്യങ്ങളാണ് യമനു പിന്നിൽ ഈ പട്ടികയിൽ സ്ഥാനംപിടിച്ച മറ്റു രാജ്യങ്ങൾ.