കുവൈറ്റ് സിറ്റി: പ്രവാസികൾ ഉൾപ്പെടുന്ന ജനസമൂഹത്തിന് ഏറെ ബാധിക്കുന്ന പെട്രോൾ വില രാജ്യത്ത് വർദ്ധിക്കാൻ സാധ്യത. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. പെട്രോളിന് രാജ്യത്ത് ലഭ്യമാക്കി വരുന്ന സബ്‌സിഡി എടുത്തുകളയുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ട് സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗിന് ആണ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് വിശദമായി പഠിച്ചതിനു ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത് ആയിരിക്കും.

പെട്രോളിന് നിലവിൽ നല്കി വരുന്ന സബ്‌സിഡി എടുത്തു കളയുന്നതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില, 65 ഫിൽസിൽ നിന്ന് 170 ഫിൽസ് ആയി ഉയരും. ഇതു കുവൈറ്റിനെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചതിനു ശേഷമായിരിക്കും സുപ്രീം കൗൺസിൽ ഓഫ് പ്ലാനിങ് മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുക.തീരുമാനം പ്രാബല്യത്തിൽ വരികയാണെങ്കിൽ കുവൈറ്റിൽ താമസിക്കുന്ന വിദേശികളിൽ ഭൂരിഭാഗവും സ്വന്തമായുള്ള വാഹനങ്ങൾ ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്.ഇതുവരെ ഉൽപാദനരാജ്യം എന്ന നിലയിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് പെട്രോളിന്റെ ഉപയോഗം.