- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കും ഡിഎൻഎ ടെസ്റ്റ് നിർബന്ധിതമാക്കി കുവൈറ്റ്; സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് 10,000 ദിനാർ പിഴയും തടവും ശിക്ഷ
കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഡിഎൻഎ ടെസ്റ്റ് നിർബന്ധിതമാക്കിയതായി കുവൈറ്റ് പാർലമെന്റ് അറിയിച്ചു. ക്രമിനൽ കേസുകളിൽ വളരെ വേഗത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ ഏജൻസികൾക്ക് സഹായകമാകുന്നതിനാണ് ഈ നടപടി. 1.3 മില്യൺ സ്വദേശികളുടേയും 2.9 മില്യൺ പ്രവാ
കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഡിഎൻഎ ടെസ്റ്റ് നിർബന്ധിതമാക്കിയതായി കുവൈറ്റ് പാർലമെന്റ് അറിയിച്ചു. ക്രമിനൽ കേസുകളിൽ വളരെ വേഗത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ ഏജൻസികൾക്ക് സഹായകമാകുന്നതിനാണ് ഈ നടപടി.
1.3 മില്യൺ സ്വദേശികളുടേയും 2.9 മില്യൺ പ്രവാസികളുടേയും ഡേറ്റാബേസ് തയ്യാറാക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം അധികൃതർക്ക് നിർദ്ദേശം നൽകിയത്.ടെസ്റ്റ് നടത്തുന്നതിന് ഡിഎൻഎ സാംപിൾ നൽകുന്നതിന് വിസമ്മതിച്ചാൽ ഒരു വർഷത്തെ ജയിൽശിക്ഷയും 10,000 കുവൈറ്റ് ദിനാർ വരെ പിഴയും അടയ്‌ക്കേണ്ടിവരും.
കഴിഞ്ഞ ദിവസം ഷിയാ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 227 പർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കാനാണ് സർക്കാർ തീരുമാനം. മോസ്‌കുകളിലും ആരാധനാലയങ്ങളിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.