- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളമില്ലാതെ പത്തുമാസമായി കുവൈറ്റിൽ കഴിഞ്ഞ മലയാളി നഴ്സുമാർക്കു വിഷുനാളിൽ ശമ്പളം കിട്ടിത്തുടങ്ങി; മറുനാടൻ വാർത്ത ആശ്വാസമായതു ദുരിതക്കടലിൽ കഴിഞ്ഞ 327 നഴ്സുമാർക്ക്
കുവൈറ്റ് സിറ്റി: പത്തുമാസമായി കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 327 നേഴ്‌സുമാരുടെ ദയനീയാവസ്ഥ തുറന്നു കാണിച്ച മറുനാടൻ വാർത്ത ഫലം കണ്ടു. കിട്ടാത്ത ശമ്പളം കുടിശിക സഹിതം രണ്ടു ദിവസമായി ചെക്കായി ഇവർക്ക് കിട്ടി തുടങ്ങിയതായി ഇവർ മറുനാടൻ മലയാളിയെ അറിയിച്ചു. 22 ലക്ഷം രൂപ തെളിവൊന്നുമില്ലാതെ ഏജൻസി പറഞ്ഞ ആളെ ഏൽപ്പിച്ചാണു ഗൾഫിലേക്ക് നേഴ്‌സിങ് ജോലിക്കായി ഇവർ എത്തിയത്. എന്നാൽ, ജോലിയിൽ പ്രവേശിച്ചു പത്തുമാസം ആയിട്ടും ഇവർക്കു ശമ്പളം ലഭിച്ചിരുന്നില്ല. ഇക്കാര്യം മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. മറുനാടൻ വാർത്ത ശ്രദ്ധയിൽ പെട്ട തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ സതീഷ് കുമാർ ഇതുസംബന്ധിച്ച പ്രശങ്ങൾ കുവൈറ്റിലുള്ള ഇന്ത്യൻ അംബാസിഡറിനെ ഇമെയിൽ വഴി അറിയിക്കുകയും ഈ പ്രശ്‌നത്തിൽ ഇന്ത്യൻ എംബസി ഇടപെടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ശമ്പള കുടിശ്ശിക പൂർണമായി കൊടുക്കാൻ തീരുമാനമായി. വിഷു ദിനത്തിലാണ് പലർക്കും അവരുടെ ശമ്പളത്തിന്റെ ചെക്കുകൾ കിട്ടിയത്. ഇത് ഒരു ഐശ്വര്യമായി കാ
കുവൈറ്റ് സിറ്റി: പത്തുമാസമായി കുവൈറ്റ് ആംബുലൻസ് മിനിസ്ട്രിയുടെ കീഴിൽ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 327 നേഴ്‌സുമാരുടെ ദയനീയാവസ്ഥ തുറന്നു കാണിച്ച മറുനാടൻ വാർത്ത ഫലം കണ്ടു. കിട്ടാത്ത ശമ്പളം കുടിശിക സഹിതം രണ്ടു ദിവസമായി ചെക്കായി ഇവർക്ക് കിട്ടി തുടങ്ങിയതായി ഇവർ മറുനാടൻ മലയാളിയെ അറിയിച്ചു.
22 ലക്ഷം രൂപ തെളിവൊന്നുമില്ലാതെ ഏജൻസി പറഞ്ഞ ആളെ ഏൽപ്പിച്ചാണു ഗൾഫിലേക്ക് നേഴ്‌സിങ് ജോലിക്കായി ഇവർ എത്തിയത്. എന്നാൽ, ജോലിയിൽ പ്രവേശിച്ചു പത്തുമാസം ആയിട്ടും ഇവർക്കു ശമ്പളം ലഭിച്ചിരുന്നില്ല.
ഇക്കാര്യം മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. മറുനാടൻ വാർത്ത ശ്രദ്ധയിൽ പെട്ട തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ സതീഷ് കുമാർ ഇതുസംബന്ധിച്ച പ്രശങ്ങൾ കുവൈറ്റിലുള്ള ഇന്ത്യൻ അംബാസിഡറിനെ ഇമെയിൽ വഴി അറിയിക്കുകയും ഈ പ്രശ്‌നത്തിൽ ഇന്ത്യൻ എംബസി ഇടപെടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ശമ്പള കുടിശ്ശിക പൂർണമായി കൊടുക്കാൻ തീരുമാനമായി.
വിഷു ദിനത്തിലാണ് പലർക്കും അവരുടെ ശമ്പളത്തിന്റെ ചെക്കുകൾ കിട്ടിയത്. ഇത് ഒരു ഐശ്വര്യമായി കാണുന്നതായി ഇവർ പറയുന്നു. മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിലാണു പ്രശ്‌നങ്ങൾക്കു പരിഹാരമെന്നു വ്യക്തമാക്കിയ നഴ്‌സുമാർ മറുനാടനു നന്ദി അറിയിച്ചു.
22 ലക്ഷം കൊടുത്തു കുവൈറ്റിൽ എത്തി നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നു കരുതി ഇവിടെ എത്തിയ ഇവർ പലരും 10 മാസമായി ശമ്പളമില്ലാതെ ഇവിടെ ജീവിച്ചിരുന്നതു സുഹൃത്തുക്കളുടെയും മറ്റും സഹായത്തിലായിരുന്നു. അച്ഛനും അമ്മയും മരിച്ചിട്ടും നാട്ടിൽ പോയി വരാൻ ഗതി ഇല്ലാത്തവരും, പണം കൊടുത്തു വാങ്ങിയ ജോലിയിൽ നിന്നു കിട്ടുന്ന പണം ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്താനായി ജോലിക്കു കയറി അവസാനം ഉറപ്പിച്ച കൂടപിറപ്പിന്റെ വിവാഹം മുടങ്ങിയവരും ഇതിൽ ഉണ്ട്. ഭാവി എന്താകും എന്ന ആശങ്കയിലും, ജീവിതത്തിലെ പ്രത്യക്ഷകൾ നഷ്ടപ്പെട്ടും ഇരുന്ന ഇവർക്ക് ആശ്വാസമാകുകയാണ് ഇപ്പോൾ കിട്ടിയ തുക. കുവൈറ്റ് മിനിസ്ട്രിയുടെ കിഴിൽ ജോലി ചെയ്തിരുന്ന നേഴ്സുമാർ രാജ്യത്തിന്റെ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. അതിനാൽ ഇവർക്ക് ഇവരുടെ വിഷമങ്ങൾ ഒരുമിച്ചിരുന്നു ചർച്ചകൾ ചെയ്യാൻ സാധിച്ചില്ല. മറുനാടൻ മലയാളി വാർത്തയെ തുടർന്നാണ് ഇവരുടെ പ്രതിസന്ധികൾ പുറംലോകം അറിഞ്ഞതും ഫലം കണ്ടതും.