കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിദേശികളായ പുരുഷ ജീവനക്കാർക്ക് ഹോസ്റ്റലിനു പകരം താമസബത്ത അനുവദിക്കാൻ നീക്കം. ഡോക്ടർ, നഴ്‌സ് ,ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിൽ സർക്കാർ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഹോസ്റ്റലിനു പകരം താമസ ബത്ത നല്കുക.

ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം സമർപ്പിച്ച നിർദ്ദേശം സിവിൽ സർവീസ് കമ്മീഷൻ തത്വത്തിൽ അംഗീകരിച്ചു . ജീവനക്കാരുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം കമ്മീഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഇനി പ്രവാസികൾക്കും താമസത്തിനായി കൈയിൽ നിന്നും പണം പോകില്ലെന്ന് ആശ്വസിക്കാം. എന്നാൽ ഇതുസംബന്ധിച്ച പൂർണ ഡാറ്റ ലഭിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂ.