- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; സർക്കാർ ആശുപത്രികളിലെ പരിശോധന ഫീസ് ഇരട്ടിയാകും
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഇരുട്ടടിയായി രാജ്യത്തെ സർക്കാർ ആശുപത്രികളിലെ പരിശോധനാ ഫീസ് കൂട്ടാൻ പദ്ധതി.പരിശോധന ഫീസ് ഇരട്ടിയായി വർധിപ്പിക്കുമെന്നാണ് സൂചന. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അസ്സഹ്ലാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധതലത്തിൽ സമഗ്രമായ പഠനത്തിനുശേഷമാണ് പുതിയ നീക്കം. പഠന റിപ്പോർട്ടുപ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ഇരുട്ടടിയായി രാജ്യത്തെ സർക്കാർ ആശുപത്രികളിലെ പരിശോധനാ ഫീസ് കൂട്ടാൻ പദ്ധതി.പരിശോധന ഫീസ് ഇരട്ടിയായി വർധിപ്പിക്കുമെന്നാണ് സൂചന. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അസ്സഹ്ലാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധതലത്തിൽ സമഗ്രമായ പഠനത്തിനുശേഷമാണ് പുതിയ നീക്കം. പഠന റിപ്പോർട്ടുപ്രകാരം അന്തിമതീരുമാനത്തിനായി മന്ത്രി ഡോ. അലി അൽ ഉബൈദിക്ക് ശുപാർശകൾ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്നതിന്റെ 20 ശതമാനത്തോളം മാത്രമാണ് സർക്കാർ ആശുപത്രികളിൽ വിദേശികളിൽനിന്ന് ഈടാക്കുന്നത്. അപകടങ്ങളുൾപ്പെടെയുള്ള ചില അടിയന്തരസ്വഭാവമുള്ള വിഷയങ്ങൾക്ക് ചികിത്സ പൂർണമായും സൗജന്യമാണ്. വിദേശികളുടെ ചികിത്സക്കുള്ള ഫീസ് വർധനയുമായി ബന്ധപ്പെട്ട പഠനം പൂർത്തിയായിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് ഉടൻ ആരോഗ്യ മന്ത്രി ഡോ. അലി അൽ ഉബൈദിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ തുച്ഛമായ ഫീസ് സർക്കാർ വിദേശികളിൽ നിന്ന് ഈടാക്കുന്നതിലൂടെ ആരോഗ്യ മന്ത്രാലയത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിലെ കുറഞ്ഞ ഫീസ് മൂലം എക്‌സ്‌റേ ഡിപ്പാർട്‌മെന്റുകളിലും ലാബുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ നിലവിലുള്ളതിനു സമാനമായി ഇൻഷുറൻസ് കമ്പ നികളുടെ കാർഡ് ഉപയോഗിച്ച് സർക്കാർ ആശുപത്രികളിലും വിദേശികൾക്ക് ചികിത്സാ സൗകര്യം നൽകുന്ന സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അങ്ങനെയായാൽ ഇ പ്പോൾ നൽകുന്നതിനെക്കാൾ അധികം വരുന്ന തുക ഇൻഷുറൻസ് കമ്പനികളിൽനിന്ന് ഈടാക്കാനാകും. അതിനായി മൂന്ന് ആശുപത്രികളും 15 ഹെൽത്ത് സെന്ററുകളും തിരഞ്ഞെ ടുക്കുമെന്നും അദ്ദേഹം അറിയിച്ചു.