- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് വൈദ്യപരിശോധന: കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത് ഏജൻസി ഓഫീസുകൾ പൂട്ടി
മുംബൈ: കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത് ഏജൻസി ഓഫീസുകൾ ഒഴിവാക്കാൻ കുവൈത്ത് സർക്കാരിന്റെ തീരുമാനം. കുവൈത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധനയ്ക്കുള്ള അനുമതി എതിർപ്പുകൾ അവഗണിച്ചു വീണ്ടും ഖദാമത് ഏജൻസിക്കു നൽകിയതിയതിനെ തുടർന്നണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മലയാളി ഉദ്ദ്യോഗാർത്ഥികൾക്ക് ഇനി പരിശോധ മുംബൈയിലും ഡൽഹി
മുംബൈ: കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത് ഏജൻസി ഓഫീസുകൾ ഒഴിവാക്കാൻ കുവൈത്ത് സർക്കാരിന്റെ തീരുമാനം. കുവൈത്തിലേക്കുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധനയ്ക്കുള്ള അനുമതി എതിർപ്പുകൾ അവഗണിച്ചു വീണ്ടും ഖദാമത് ഏജൻസിക്കു നൽകിയതിയതിനെ തുടർന്നണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മലയാളി ഉദ്ദ്യോഗാർത്ഥികൾക്ക് ഇനി പരിശോധ മുംബൈയിലും ഡൽഹിയുലുമുള്ള ഏജൻസികളെ സമീപിക്കേണ്ടതായി വരും. 12000 രൂപ ഫീസ് കൂടാതെ താമസ യാത്ര ചെലവുകളും ഉദ്ദ്യോഗാർത്ഥികൾ വഹിക്കേണ്ടി വരും. റിക്രൂട്ടിങ് മേഖലയ്ക്കും ഈ തീരുമാനം തിരിച്ചടിയാവും.
നേരത്തെ, കുറഞ്ഞ ചെലവിൽ പരിശോധന നടത്തിവന്ന 'ഗാംക'യ്ക്ക് (ഗൾഫ് അപ്രൂവ്ഡ് മെഡിക്കൽ സെന്റേഴ്‌സ് അസോസിയേഷന്റെ മെഡിക്കൽ സംഘം) അനുമതി വിലക്കിയതു മലയാളികളടക്കമുള്ളവർക്കു തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് തിരിച്ചടിയായി പുതിയ തീരുമാനം.
പരിശോധനയ്ക്ക് 24,000 രൂപ ഈടാക്കുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തെത്തുടർന്നാണ് ഖദാമത്തിനെ ജൂണിൽ കുവൈത്ത് കോൺസുലേറ്റ് ഒഴിവാക്കിയത്. പകരം ഗാംകയ്ക്കു ചുമതല നൽകി. ഇതാണ് ഇപ്പോൾ ഖദാമത്തിനെ തിരികെ ഏൽപിച്ചത്. ഗാംക 3800 രൂപയ്ക്കു നൽകിവന്നിരുന്ന സേവനങ്ങളാണ് ഇനി ഖദാമത്തിനു 12,000 രൂപ നൽകി ചെയ്യേണ്ടത്. ഖദാമത്തിനു മെഡിക്കൽ പരിശോധനയ്ക്കു വീണ്ടും അനുമതി നൽകി തിങ്കളാഴ്ചയാണ് കുവൈത്ത് സർക്കാർ ഉത്തരവിറക്കിയത്.
വീസാ സ്റ്റാംപിങ് അനുമതി മവാറിദ് എന്ന സ്വകാര്യ ഏജൻസിക്കു നൽകിയതും ഉദ്യോഗാർഥികളെ വലയ്ക്കുന്ന നടപടിയാണ്. 5000 രൂപ ഫീസിനു പുറമേ ഇവരുടെ സർവീസ് ചാർജായി 4700 രൂപകൂടി അധികം നൽകേണ്ടിവരും. മുംബൈയിലെ റിക്രൂട്ട് ഏജൻസികളുടെ സംഘടനയായ ഇന്ത്യൻ പഴ്‌സനൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ, പുതിയ ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര പ്രവാസികാര്യവകുപ്പ്, കുവൈത്ത് കോൺസുലേറ്റ്, മഹാരാഷ്ട്ര ലീഗൽ മെട്രോളജി ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം എന്നിവയ്ക്കു പരാതി നൽകി.
മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി തുടങ്ങി 4 ഓഫീസുകളുടെ പേര് ഉത്തരവിൽ ഉണ്ടായിരുന്നു. പക്ഷേ ദക്ഷിണേന്ത്യൻ നഗരങ്ങളെ ഒഴിവാക്കി വീണ്ടും അറിയിപ്പ് ഇറക്കുകയായിരുന്നു. കൊച്ചിയിലെ ഗാംക ഓഫിസിൽ ഇന്നലെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയ നൂറുകണക്കിന് ഉദ്യോഗാർഥികൾ മടങ്ങിപ്പോയതായി റിക്രൂട്ടിങ് ഏജന്റുമാർ പറഞ്ഞു.
കുവൈത്ത് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഖദാമത്തിന്റെ മുംബൈ അന്ധേരിയിലെ ഓഫിസ് ഇന്നലെ തുറന്നു. എന്നാൽ, പ്രവർത്തനം സാധാരണനിലയിലായിട്ടില്ല. ബക്രീദിനെത്തുടർന്ന് ഓഫിസിനും മുംബൈയിലെ കുവൈത്ത് കോൺസുലേറ്റിനും തിങ്കളാഴ്ചവരെ അവധിയാകാനാണു സാധ്യത.