- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് നേരെ മുഖം തിരിച്ച് വീണ്ടും കുവൈറ്റ്; പൊതുമേഖലയിലും സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി; 30 ശതമാനം വിദേശികളെ ഉടൻ ഒഴിവാക്കാൻ നീക്കം; മലയാളികൾക്കും തിരിച്ചടി
കുവൈത്ത് സിറ്റി: സ്വദേശി വിദേശി അനുപാതം പുലർത്താൻ നടപടികളുമായി രംഗത്തെത്തിയ കുവൈറ്റ് വിദേശികൾക്ക് നേരെ കനത്ത നടപടികളുമായി രംഗത്തെത്തുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയിലെ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 2016-2017 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിലവിലുള
കുവൈത്ത് സിറ്റി: സ്വദേശി വിദേശി അനുപാതം പുലർത്താൻ നടപടികളുമായി രംഗത്തെത്തിയ കുവൈറ്റ് വിദേശികൾക്ക് നേരെ കനത്ത നടപടികളുമായി രംഗത്തെത്തുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലയിലെ സ്വദേശികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 2016-2017 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിലവിലുള്ള വിദേശി തൊഴിലാളികളിൽ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തൽസ്ഥാനത്ത് സ്വദേശികൾക്ക് ജോലിനൽകുന്ന രീതിയിലുള്ള സംവിധാനമൊരുക്കാൻ തൊഴിൽ മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളോട് നിർദേശിച്ചു.
പുതിയ തീരുമാനം മലയാളികളെയടക്കം ബാധിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തിൽ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കാനും തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ തീരുമാനം മലയാളികളെയടക്കം ബാധിക്കാനിടയുണ്ട്. വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച കണക്കെടുത്ത് സിവിൽ സർവിസ് കമീഷന് കൈമാറാൻ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സർക്കാർ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു.
വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തൽസ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയിൽ ഊന്നൽനൽകുന്നതിനുവേണ്ടിയായിരുന്നു ഇത്. വിവിധ വികസനപദ്ധതികൾ പൂർത്തിയാവുന്നതോടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 22 ലക്ഷത്തോളം തൊഴിലവസരങ്ങൾ
സൃഷ്ടിക്കപ്പെടുമെന്നും ഇതിൽ അഞ്ചു ലക്ഷത്തിലേറെ തസ്തികകളും സർക്കാർ മേഖലയി ലായിരിക്കു മെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
തൊഴിൽരഹിതരായ സ്വദേശികൾക്ക് അവസരം ഒരുക്കുന്നതിന്റെയും സാമ്പത്തികബാധ്യത കുറച്ചുകൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി മന്ത്രാലയം എടുക്കുന്ന പ്രധാന നടപടികളിലൊന്ന് സർക്കാർ മേഖലയിലെ ഒന്നും രണ്ടും കാറ്റഗറികളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയെന്നതാണ്. ഇത്തരം കാറ്റഗറികളിലേക്ക് വിദേശികളെ പുതുതായി നിയമിക്കുന്നത് പൂർണമായി നിർത്തും. യോഗ്യരായ സ്വദേശി ഉദ്യോഗസ്ഥരില്ലെന്ന് ഉറപ്പുവരുത്തിയശേഷം വേണമെങ്കിൽ വിദേശികൾക്ക് ഇത്തരം തസ്തികകളിൽ നിയമനം നൽകിയാൽ മതിയെന്നാണ് തീരുമാനം.
എല്ലാ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലുമുള്ള സ്വദേശികളും അല്ലാത്തവരുമായ ജീവനക്കാരുടെ കൃത്യമായ എണ്ണവും അവരുടെ യോഗ്യതകളും കൃത്യമായി പരിശോധിക്കും. അതത് തസ്തികകളിലേക്ക് യോഗ്യരായവരെ മാത്രം പുനർനിയമിച്ചുകൊണ്ടുള്ള പരിഷ്‌കരണവും ഇതോടൊപ്പം നടക്കും. നിലവിൽ ചില ഡിപ്പാർട്ട്‌മെന്റുകളിലെ പ്രത്യേകം പോസ്റ്റുകളിലി രിക്കുന്നവർ ജോലിയിലെ മികവ് കാണിച്ച് സർക്കാറിൽനിന്ന് കൂടുതൽ പ്രതിഫലം
വാങ്ങുന്നുണ്ട്. ഇത് പൂർണമായി പുന$പരിശോധിച്ച് അർഹരായവർ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതെന്ന് ഉറപ്പുവരുത്തും. അനിയന്ത്രിതമായ തരത്തിൽ ജീവനക്കാർക്ക് ഓവർടൈം അനുവദിച്ചുനൽകുന്നതിൽ നിയന്ത്രണം വരുത്തുകയാണ് മറ്റൊരു തീരുമാനം.