- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ മൊബൈൽ ഇന്റർനെറ്റ് ബില്ലുകളുടെ പണം അടയ്ക്കാത്തവരാണോ? പണം അടക്കാത്തവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുവൈത്ത് മൊബൈൽ കമ്പനികൾ; യാത്രവിലക്ക് നേരിടുന്നവരിൽ മലയാളികളും
നിങ്ങൾ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ പണം അടക്കാത്തവരാണോ? എങ്കിൽ നിയമനടപടി ഉറപ്പാണ്. പണം അടയ്ക്കാത്തവർക്കെതിരെ കുവൈത്തിലെ മൊബൈൽ കമ്പനികൾ നിയമ നടപടികൾ തുടങ്ങി. നടപടിയെ തുടർന്ന് അരലക്ഷത്തിലധികം ആളുകൾക്ക് യാത്രാ വിലക്ക് ഉണ്ട്. നടപടി നേരിടുന്നവരിൽ നിരവധി മലയാളികളുമുണ്ടെന്നാണ് സൂചന. രാജ്യത്തെ സ്വകാര്യ ടെലിഫോൺ സേവന ദാതാക്കളായ
നിങ്ങൾ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ പണം അടക്കാത്തവരാണോ? എങ്കിൽ നിയമനടപടി ഉറപ്പാണ്. പണം അടയ്ക്കാത്തവർക്കെതിരെ കുവൈത്തിലെ മൊബൈൽ കമ്പനികൾ നിയമ നടപടികൾ തുടങ്ങി. നടപടിയെ തുടർന്ന് അരലക്ഷത്തിലധികം ആളുകൾക്ക് യാത്രാ വിലക്ക് ഉണ്ട്. നടപടി നേരിടുന്നവരിൽ നിരവധി മലയാളികളുമുണ്ടെന്നാണ് സൂചന.
രാജ്യത്തെ സ്വകാര്യ ടെലിഫോൺ സേവന ദാതാക്കളായ ഉരീദു , സെയിൻ , വിവ എന്നീ കമ്പനികളാണ് ഇന്റർനെറ്റ്, മൊബൈൽ ഫോൺ കണക്ഷൻ എന്നിവക്കുള്ള പണം അടക്കാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ ക്കെതിരെ കോടതിയെ സമീപിച്ചത് .
തവണ വ്യവസ്ഥയിൽ കണക്ഷൻ എടുത്തശേഷം കൃത്യമായി പണമടക്കാത്തവർക്കെതിരെയാണ് നിയമ നടപടികൾ ആരംഭിച്ചത് . ഇന്റർനെറ്റും ഐഫോൺ അടക്കമുള്ള വിലകൂടിയ ഫോണുകളും എടുത്തശേഷം കൃത്യമായി പണമടക്കാതെ നിരവധി ആളുകൾ രാജ്യം വിട്ടതായും ഇവരുടെയെല്ലാം പേരിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും യാത്രാവിലക്ക് ഉടൻ പ്രാബല്യത്തിൽ വരുമെന്നും ടെലിഫോൺ കമ്പനികൾ അറിയിച്ചു.
55,000 പേർക്ക് നിലവിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയതായും കമ്പനി അധികൃതർ വെളിപ്പെടുത്തി. ചെറിയ കുടിശിക നൽകാനുള്ളവർ വരെ യാത്രാവിലക്കിൽപെട്ടിട്ടുണ്ടെന്നാണ് വിവരം. തവണ വ്യവസ്ഥയിൽ ഇന്റർനെറ്റും മൊബൈൽ ഫോണുമെടുത്ത് പണമടക്കാത്തവരിൽ സ്വദേശികളും വിദേശികളുമുണ്ട്. യാത്രാവിലക്കുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ച് വരുന്നതിന് തടസ്സമില്ല.