കുവൈത്ത്; രാജ്യം ദേശിയദിനാഘോഷത്തിനായുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 25, 26 തിയതികളിലാണ് രാജ്യം ദേശിയദിനാഘോഷം പ്രധാനമായും ആഘോഷിക്കുന്നത്. ഈ ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം അവധിക്ക് മുന്നോടിയായി പ്രവൃത്തിദിനങ്ങളായ ഞായർ, തിങ്കൾ, ചൊവ്വ ദിനങ്ങളിൽ ഉദ്യോഗസ്ഥർ മെഡിക്കൽ ലീവെടുക്കുന്നതിനെതിരെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നല്കുമെന്നും സിവിൽ സർവ്വീസ് ബ്യുറോ അറിയിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥർ എടുക്കുന്ന മെഡിക്കൽ ലീവുകൾ അവരുടെ ജോലി നിർവ്വഹണ പ്രകടന വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെടുത്തുന്ന പ്രക്രിയ നടക്കുന്നുണ്ടെന്നും ജോലിയിൽ കൃത്യത പുലർത്തുന്നവരും അകാരണമായി അനിയന്ത്രിത മെഡിക്കൽ ലീവുകൾ എടുത്ത് ജോലിയിൽ അമാന്തം കാണിക്കുന്നവരെ തരംതിരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.