- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ മലയാളികൾക്ക് ആശ്വസിക്കാം; അമ്പത് വയസ് കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടില്ലെന്ന് തൊഴിൽ മന്ത്രി; പുറത്ത് വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതെന്നും മന്ത്രി
കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ മലയാളികൾക്ക് ഏറക്കാലമായി ആശങ്കയിലാഴ്‌ത്തിയ 50 വയസു കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. കുവൈറ്റിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന 50 വയസ്സിനുമേലുള്ള വിദേശികളെ പിരിച്ചുവിടുമെന്ന രീതിയിൽ പുറത്ത് വന്ന റിപ്പോർട്ട് തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് നിഷേധിച്ചു. ഇത്തരമൊരു നീക്കം സർക്കാർതലത്ത
കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ മലയാളികൾക്ക് ഏറക്കാലമായി ആശങ്കയിലാഴ്‌ത്തിയ 50 വയസു കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. കുവൈറ്റിലെ പൊതുമേഖലയിൽ ജോലി ചെയ്യുന്ന 50 വയസ്സിനുമേലുള്ള വിദേശികളെ പിരിച്ചുവിടുമെന്ന രീതിയിൽ പുറത്ത് വന്ന റിപ്പോർട്ട് തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് നിഷേധിച്ചു. ഇത്തരമൊരു നീക്കം സർക്കാർതലത്തിൽ ഉണ്ടായിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതികളുടെ ഭാഗമായി പാർലമെന്ററി പ്ലാനിങ് ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടിയിൽ സംസാരിക്കവെ യാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങൾക്കിടയിൽ പ്രചരിച്ച ഈ വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്. സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വാർത്ത മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ പ്രവാസികൾ ആശങ്കയിലായി, എന്നാൽ സർക്കാർ ഇതുവരെ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുവൈത്തിൽ സർക്കാർ ഡിപ്പാർട്‌മെന്റുകളിൽ ജോലിചെയ്യുന്ന പ്രവാസികളിൽ 50 വയസ്സ് പൂർത്തിയാക്കിയവരെ അടുത്ത ഏപ്രിലോടെ പിരിച്ചുവിടുമെന്നതരത്തിൽ ആഴ്ചകൾക്കുമുമ്പ് രാജ്യത്തെ ചില പ്രാദേശികപത്രങ്ങളിൽ വരെ വാർത്ത വന്നിരുന്നു. ഇന്ത്യക്കാരുൾപ്പെടെ സർവിസിൽ ഇപ്പോഴും തുടരുന്ന 50 കഴിഞ്ഞ വിദേശി ഉദ്യോഗസ്ഥരെ ഇത് ആശങ്ക യിലാഴ്‌ത്തിയിരുന്നു.
വിദ്യാഭ്യാസമന്ത്രിക്ക് പിന്നാലെ സാമൂഹിക തൊഴിൽകാര്യ, ആസൂത്രണമന്ത്രി നേരിട്ടുതന്നെ വ്യക്തമാക്കിയതോടെ 50 വയസ്സ് തികഞ്ഞ വിദേശികൾക്ക് സർക്കാർ ഉദ്യോഗം ഉടൻ നഷ്ടപ്പെടുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലാതായിരിക്കുകയാണ്.