യുവാക്കൾക്ക്‌ഏറെ നിരാശയുണ്ടാക്കിയ നിർദ്ദേശമായിരുന്ന സൗജന്യകോളിങ് നിരോധിക്കണമെന്ന നിർദ്ദേശം എന്നാൽ നിർദ്ദേശം കുവൈത്ത് മന്ത്രി സഭ നിരാകരിതോടെ പ്രവാസികൾ ഉൾപ്പെട്ടവർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.

സൗജന്യ കാളിങ് ആപ്‌ളിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തണം എന്ന ടെലികോം അഥോറിറ്റിയുടെ നിർദേശമാണ് ഇന്നലെ ചേർന്ന കാബിനറ്റ് യോഗം നിരാകരിച്ചത്.

സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ നടപ്പാക്കിയത് പോലെ വാട്‌സ്ആപ് പോലുള്ള ആപ്ലികേഷനുകളിലെ ഫ്രീ കാൾ സംവിധാനത്തിന് വിലക്കെർപ്പെടുത്തനം എന്നാവശ്യപ്പെട്ടു അഥോറിറ്റി ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനു കത്തയച്ചിരുന്നു. നിർദ്ദേശം പ്രായോഗികം അല്ലെന്നു കണ്ടാണ് മന്ത്രി സഭ തള്ളിയത്.