ലയാളികൾ ഉൾപ്പെട്ട പ്രവാസി നഴ്‌സുമാർക്ക് തിരിച്ചടിയായി കുവൈത്ത് ആരോഗ്യമന്ത്രാലയം നടപ്പാക്കാൻ പോകുന്ന ഇരട്ട അവധി ലഭിക്കുന്നത് സ്വദേശി നഴ്‌സുമാർക്ക് മാത്രമെന്ന് പുതിയ റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ പുതിയ ഉത്തരവാണ് മലയാളികൾ അടക്കമുള്ള വിദേശി ന!ഴ്‌സിങ്ജീവനക്കാർക്ക് തിരിച്ചടിയായത്.

കുവൈറ്റ് നഴ്‌സിങ് അസോസിയേഷൻ നടത്തിയ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായിട്ടായിരുന്നു മറ്റു സർക്കാർ ജീവനക്കാരെ പോലെ നഴ്‌സുമാർക്കും ഇരട്ട അവധി നല്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത് . 2013ൽ മുബാറക്ക് അത്കബീർ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഇരട്ട അവധി സംവിധാനം വിജയകരമായതിനാൽ രാജ്യവ്യാപകമായി നടപ്പാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി നഴ്‌സിങ് അസോസിയേഷൻ ചെയർമാൻ ബന്ദർ അൽ അനീസി കഴിഞ്ഞ ആഴ്ച മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു .

മലയാളികൾ അടക്കമുള്ള നഴ്‌സുമാർ ഏറെ പ്രതീക്ഷയോടെയായിരുന്നു ഈ വാര്ത്തയെ എതിരേറ്റത് . എന്നാൽ കഴിഞ്ഞ ദിവസമാണ് ആരോഗ്യ മാന്ത്രലായം അണ്ടർ സെക്രട്ടറി ഖാലിദ് അൽ സഹലാവിയുടെഉത്തരവ് ആശുപത്രികളിൽ എത്തിയത് . ഉത്തരവനുസരിച്ചു സ്വദേശികൾക്ക് മാത്രമായിരിക്കും ഇരട്ട അവധിയുടെ പ്രയോജനം ലഭിക്കുക . ഇതോടെ ഇരട്ട അവധി പ്രതീക്ഷയിൽ ആശുപത്രികൾ തയ്യാറാക്കിയ ഡ്യൂട്ടി ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ്.