- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിന് പിന്നാലെ കുവൈത്തിലും പൊതുമാപ്പ്; നിയമലംഘകരായ വിദേശികൾക്ക് അടുത്തമാസം മുതൽ രാജ്യംവിടാനും രേഖകൾ ശരിയാക്കാനും അവസരം; റമ്ദാൻ ആനുകൂല്യം ലഭിക്കുക 33,000 വിദേശികൾക്ക്
ഒമാനിന് പിന്നാലെ കുവൈത്തിലും അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. വ്യാജ കമ്പിനികളെന്ന് കണ്ടെത്തി അധികൃതർ ലൈസൻസ് റദ്ദ് ചെയ്ത വകയിൽ നിയമ ലംഘകരായി മാറിയവർക്ക് 60 ദിവസിത്തന് ഉള്ളിൽ മറ്റ് കമ്പിനികളിലേക്ക് ഇഖാമ മാറ്റി അടിക്കാനും നാട്ടിൽ പോകനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ ഒന്നിനും ഓഗസ്റ്റ് ഒന്നിനും ഇടയിൽ ഇവർക്
ഒമാനിന് പിന്നാലെ കുവൈത്തിലും അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. വ്യാജ കമ്പിനികളെന്ന് കണ്ടെത്തി അധികൃതർ ലൈസൻസ് റദ്ദ് ചെയ്ത വകയിൽ നിയമ ലംഘകരായി മാറിയവർക്ക് 60 ദിവസിത്തന് ഉള്ളിൽ മറ്റ് കമ്പിനികളിലേക്ക് ഇഖാമ മാറ്റി അടിക്കാനും നാട്ടിൽ പോകനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ ഒന്നിനും ഓഗസ്റ്റ് ഒന്നിനും ഇടയിൽ ഇവർക്ക് ഇഖാമ നിയമപരമാക്കുകയോ പിഴ കൂടാതെ രാജ്യം വിടുകയോ ചെയ്യാമെന്നു മാൻ പവർ അഥോറിറ്റി അറിയിച്ചു.
നിയമ ലംഘനങ്ങളുടെ പേരിൽ നിരവധി ചെറുതുംവലുതുമായ കമ്പനികളുടെ ഫയലുകൾ തൊഴിൽ മന്ത്രാലയം മരവിപ്പിച്ചിരുന്നു. വീസക്കച്ചവടം ലക്ഷ്യമിട്ടു തുടങ്ങിയ ഊഹക്കമ്പനികൾ മുതൽ സാങ്കേതിക കാരണങ്ങളാൽ ഫയൽ തടഞ്ഞു വെക്കപ്പെട്ട സ്ഥാപനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട് . ഇത്തരം കമ്പനികളുടെ സ്‌പോൻസർഷിപ്പിൽ ഉള്ള വിദേശികൾക്കോ അവരുടെ ആശ്രിതർക്കോ താമസ രേഖകൾ പുതുക്കാൻ കഴിഞ്ഞിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കിൽ ഈ തൊഴിലാളികളും അനധികൃത താമസക്കാരാണ്. ഈ ഗണത്തിൽ പെട്ട 33000 പേരെങ്കിലും രാജ്യത്തുണ്ടെന്നാണ് കണക്ക്.
പുണ്യമാസ റമദാൻ പ്രമാണിച്ചാണ് ഇത്തരം ഇളവ് അനുവദിച്ചതെന്ന് മാൻപവർ അഥോറിറ്റി ഡയറക്ടർ അബുദുള അൽ മതൗവ് അറിയിച്ചു. ഇതിലൂടെ രാജ്യത്തുള്ള തൊഴിലാളികൾക്ക് അവരുടെ പരിചയ മേഖല തെരഞ്ഞെടുക്കുവാൻ ഒരു അവസരം കൂടി നൽകുകയാണ്. മാത്രവുമല്ല, തൊഴിൽ മേഖലയിൽ നേരിടുന്ന ക്ഷാമം പരിഹരിക്കുവാൻ ഇത് സഹായകരവുമാകും. സമയം അനുവദിച്ചിരിക്കുന്ന വിവരം മാൻപവർ അഥോറിറ്റി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും. ഇത്തരക്കാർക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിവരുന്ന പരിശോധന തൽക്കാലം നിർത്തി വയ്ക്കുവാൻ ആവശ്യപ്പെടുമെന്നും അഥോറിറ്റി ഡയറക്ടർ വ്യക്തമാക്കി.