- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം 50 ദിനാറിൽ കൂടാൻ പാടില്ല; തീരുമാനത്തിന് അംഗീകാരം നല്കി മാൻപവർ അഥോറിറ്റി; 600 ദിനാറിൽ കുറവ് ശമ്പളമുള്ളവർക്ക് നിയമം ബാധകം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പള വർദ്ധനവ് വർഷത്തിൽ ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ 50 ദിനാറിൽ കൂടാൻ പാടില്ലായെന്ന തീരുമാനത്തിന് മാൻപവർ അഥോറിറ്റി നിയമകാര്യ വകുപ്പ് അനുമതി നൽകി.രണ്ട് വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നവർക്ക് 100 ദിനാർ മാത്രമേ വർദ്ധനവ് അനുവദിക്കുകയുള്ളു. 600 ദിനാറിൽ കുറവ് ശമ്പളം ലഭിക്കുന
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പള വർദ്ധനവ് വർഷത്തിൽ ഇപ്പോൾ ലഭിക്കുന്നതിനെക്കാൾ 50 ദിനാറിൽ കൂടാൻ പാടില്ലായെന്ന തീരുമാനത്തിന് മാൻപവർ അഥോറിറ്റി നിയമകാര്യ വകുപ്പ് അനുമതി നൽകി.രണ്ട് വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നവർക്ക് 100 ദിനാർ മാത്രമേ വർദ്ധനവ് അനുവദിക്കുകയുള്ളു.
600 ദിനാറിൽ കുറവ് ശമ്പളം ലഭിക്കുന്നവർക്കാണ് നിയമം ബാധകമായിട്ടുള്ളത്. ഡ്രൈവിങ്ങ് ലൈസൻസിനും ബാങ്ക് ലോണിനും വർക്ക് പെർമിറ്റിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.
ധാരാളം പേർ ലൈസൻസ് എടുക്കാനായി ശമ്പളം കൂടുതലുണ്ടെന്ന് കൃത്രിമ രേഖ കാണിച്ചിരുന്നു. ഇതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതേ സമയം ഉന്നത യോഗ്യത ഉള്ളവരും ഉന്നത തസ്തികയിൽ ജോലി ചെയ്യുന്നവരുമായ ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനക്ക് പരിധിയില്ല. ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാവും അവരുടെ കാര്യത്തിൽ തീരുമാനം എടുക്കുക.
വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ കുറഞ്ഞ ശമ്പളം 600 ദിനാർ ആയിരിക്കണം എന്നാണ് വ്യവസ്ഥ. 150 ദിനാർ ശമ്പളക്കാരൻ അടുത്ത വർഷം 650 ദിനാർ ശമ്പളക്കാരനായി മാറുന്ന പ്രവണതയാണ് കണ്ടു വരുന്നത്