ലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ശമ്പളവും വിശ്രമം ഉറപ്പാക്കുന്ന പുതിയ നിയമത്തിന് കുവൈത്ത് പാർലമെന്റിന്റെ അംഗീകാരമായി. പുതിയ നിയമം നിലവിലായതോടെ മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസമാുകയാണ്.

രാജ്യത്തെ, ഡ്രൈവർമാർ, സർവെന്റ്‌സ്, പാചകക്കാരൻ, ബേബി സിറ്റേഴ്‌സ് എന്നീ ഗണത്തിൽ പെട്ടവരാണ് ഗാർഹിക തൊഴിലാളികൾ എന്ന് അറിയപ്പെടുന്നത്. ആറു ലക്ഷത്തോളം വരുന്ന ഇവർക്കായി പ്രത്യേക നിയമങ്ങൾ ഇല്ലാതിരുന്ന സ്ഥാനത്താണ് പുതിയ നിയമം.

ഇവർക്ക് കുറഞ്ഞമാസ ശമ്പളം, അധിക ജോലി സമയത്തിന് ഓവർടൈം നൽകുക, വർഷത്തിൽ ഒരു മാസം ശമ്പളത്തോടെ കൂടിയ അവധി, ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകണം എന്നിങ്ങനെയുള്ളവ കൃത്വമായി നിയമത്തിൽ നിർവചിച്ചിട്ടുണ്ട്.

ഒപ്പം, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പൊതു ഓഹരി പങ്കാളിത്വത്തോടെയുള്ള കമ്പനി രൂപീകരിക്കാനും പാർലമെന്റ് തീരുമാനമായി. പൊതു ഓഹരി പങ്കാളിത്വത്തോടെ കമ്പനി രൂപീകരണത്തിന് ശേഷം അതുവഴി അല്ലാതെ റിക്രൂട്ട്‌മെന്റെ് നടത്തുന്നത് ക്രിമിനൽ കുറ്റമാണന്ന് പാർലമെന്റ് മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അബ്ദുൾ ഹമീദ്
ഡസ്തി പറഞ്ഞു.

രണ്ടര ലക്ഷം കുവൈത്തി കുടുംബങ്ങളുടെ കീഴിൽ അതിന്റെ മൂന്നിരട്ടിയോളം ഗാർഹിക തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്,. രാജ്യത്തെ തൊഴിൽ നിയമത്തിന്റെപരിധിയിൽ പെടാത്ത വീട്ടു ജോലികാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ചൂഷണങ്ങൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരായ സുപ്രധാന ചുവടുവെപ്പാണ് പാർലമെന്റ് പാസാക്കിയ ഗാർഹിക ത്തൊഴിലാളി ബിൽ.