- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന ഉടനുണ്ടാകുമെന്ന് സൂചന; നിർദ്ദേശം നാളെ പാർലമെന്റിന് മുമ്പിൽ; ആശങ്കയോടെ പ്രവാസികളും
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വിലത്തകർച്ച തുടർന്നുകൊണ്ടിരിക്കെ മിക്ക ഗൾഫ് രാജ്യങ്ങളും ഇന്ധന വില വർധിപ്പിച്ചത് പോലെ കുവൈറ്റിലും വിലവർദ്ധനവ് ഉടനുണ്ടാകുമെന്ന് സൂചന. വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി വിദഗദ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട് അടങ്ങിയ നിർദ്ദേശം ചൊവ്വാഴ്ച പാർലമെന്റിന് മുമ്പാകെ സമർപ്പ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വിലത്തകർച്ച തുടർന്നുകൊണ്ടിരിക്കെ മിക്ക ഗൾഫ് രാജ്യങ്ങളും ഇന്ധന വില വർധിപ്പിച്ചത് പോലെ കുവൈറ്റിലും വിലവർദ്ധനവ് ഉടനുണ്ടാകുമെന്ന് സൂചന. വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാനായി വിദഗദ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട് അടങ്ങിയ നിർദ്ദേശം ചൊവ്വാഴ്ച പാർലമെന്റിന് മുമ്പാകെ സമർപ്പിക്കുമെന്ന് മുൻഗണനാ സമിതി ചെയർമാൻ യൂസുഫ് അൽസൽസല അറിയിച്ചു.
വൈദ്യുതി ഉപയോഗിക്കുന്നത് അനുസരിച്ച് നിരക്ക് ഏർപ്പെടുത്തണമെന്നാണ് സമിതിയുടെ ശിപാർശ. നിലവിൽ പ്രതിമാസം 12,000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ട് ഫിൽസ് ആണ് നിരക്ക്. 3,000 കിലോവാട്ട് വരെ അഞ്ച് ഫിൽസ്, 3,000 മുതൽ 6,000 കിലോവാട്ട് വരെ 10 ഫിൽസ്, 6,000 കിലോവാട്ട് മുതൽ 10,000 കിലോവാട്ട് വരെ 15 ഫിൽസ് എന്നിങ്ങനെയാണ് സമിതി സമർപ്പിച്ച നിരക്ക്. ഇതേസമയം 3,000 കിലോവാട്ട് വരെ രണ്ട് ഫിൽസ്, 3,000 മുതൽ 6,000 കിലോവാട്ട് വരെ അഞ്ച് ഫിൽസ്, 6,000 കിലോവാട്ട് മുതൽ 10,000 കിലോവാട്ട് വരെ 15 ഫിൽസ് എന്ന നിരക്കാണ് ഇതിനായി നിയോഗിക്കപ്പെട്ട സമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ഇത് രണ്ടും പാർലമെന്റിൽ ചർച്ചക്കുവരുമെന്നാണ് സൂചന.
പെട്രോൾ വില വർധന സംബന്ധിച്ചും മുൻഗണനാ സമിതിയും പ്രത്യേക സമിതിയും വ്യത്യസ്ത നിരക്ക് വർധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്്. നിലവിൽ 60 ഫിൽസുള്ള സൂപ്പർ പെട്രോളിന് 85 ഫിൽസായും 65 ഫിൽസുള്ള സ്‌പെഷൽ പെട്രോളിന് 90 ഫിൽസായും 90 ഫിൽസുള്ള അൾട്രാ പെട്രോളിന് 115 ഫിൽസ് എന്നതാണ് പ്രത്യേക സമിതിയുടെ ശിപാർശ. എന്നാൽ, സൂപ്പർ പെട്രോളിന് 85 ഫിൽസായും സ്‌പെഷൽ പെട്രോളിന് 105 ഫിൽസായും അൾട്രാ പെട്രോളിന് 115 ഫിൽസായും വർധിപ്പിക്കാനാണ് മുൻഗണനാ സമിതി നിർദേശിച്ചിരിക്കുന്നത്.